കാസർകോട്∙ ജില്ലാ കലക്ടറുടെ പേരിലും വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ചു തട്ടിപ്പുകാർ. കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് മെസേജ് അയച്ച് ഉദ്യോഗസ്ഥരിൽനിന്നു പണം തട്ടാനും ശ്രമമുണ്ടായി.
പല ഉദ്യോഗസ്ഥർക്കും കലക്ടറുടെ പേരിൽ സന്ദേശം ലഭിച്ചു. ‘ഹൗ ആർ യു ഡൂയിങ്? വെയർ ആർ യു അറ്റ് ദ് മൊമന്റ്’ എന്ന സന്ദേശമാണ് എല്ലാവർക്കും ആദ്യം ലഭിച്ചത്. കലക്ടറാണെന്നും കരുതി ഡ്യൂട്ടിയെക്കുറിച്ചു പലരും മറുപടി നൽകി.
മലയാളത്തിലാണ് മറുപടിയെങ്കിൽ തിരിച്ചു മലയാളത്തിലും ഇംഗ്ലിഷിലാണ് മറുപടിയെങ്കിൽ ഇംഗ്ലിഷിലുമായിരുന്നു അടുത്ത സന്ദേശം. പിന്നാലെയാണ് പണം ആവശ്യപ്പെട്ടത്.
വാചകഘടനയിലും സന്ദേശത്തിലുമുള്ള തെറ്റുകളാണ് സംശയമുണ്ടാക്കിയത്. ഒപ്പം, കലക്ടർ നേരിട്ടടുപ്പമില്ലാത്ത തങ്ങൾക്ക് ഇങ്ങനെ ഒരു മെസേജ് അയയ്ക്കുമോ എന്നും ചിലർ സംശയിച്ചു.
തുടർന്നാണ് ഇവരിൽ പലരും കലക്ടറേറ്റുമായി ബന്ധപ്പെട്ടത്. ആരുടെയെങ്കിലും പണം നഷ്ടമായിട്ടുണ്ടോ എന്നു വ്യക്തമല്ല. വിയറ്റ്നാമിലെ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
ഇതിലൂടെ പണം ആവശ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. എസ്പിക്കു പരാതി നൽകിയിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിനായി സൈബർ സെല്ലിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

