കന്യപ്പാടി ∙ കന്യപ്പാടി –തലപ്പണാജെ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയിൽ നിന്നു തലപ്പണാജെ പോകുന്ന റോഡാണിത്.
ജില്ലി ഇളകി കുണ്ടും കുഴിയുമായി ഇതതുവഴി പോകാൻ പറ്റാത്ത സ്ഥിതിയാണ്. തലപ്പണാജെ നിന്നു മാന്യ– പട്ടാജെ –ചെർളടുക്ക റോഡിലൂടെയും ചെടേക്കാൽ– പെരഡാല– ബദിയടുക്ക റോഡിലൂടെയും പോകാനാവും.
പട്ടാജെ, ശാന്തിപള്ളം, ചുക്കിനടുക്ക, തലപ്പണാജെ പ്രദേശത്തുള്ളവർ ഈ റോഡിലൂടെ യാത്രചെയ്താണ് കന്യപ്പാടിയിലെത്തി സീതാംഗോളി, കാസർകോട്, കുമ്പള എന്നിവിടങ്ങളിലേക്ക് പോകുന്നത്.
പ്രദേശ വാസികൾക്ക് കന്യപ്പാടിയിലെത്തിയാൽ മുണ്ട്യത്തടുക്ക– പള്ളം റോഡിൽ കയറി പുത്തിഗെ – ഉക്കിനടുക്ക റോഡിലൂടെ മെഡിക്കൽ കോളജിലേക്ക് നേരെ പോകാനാവും.
റോഡ് നവീകരിച്ചാൽ ചേടാക്കാൽ, മാന്യ, ചർളടുക്ക റോഡുകളെ ബന്ധിപ്പിക്കുന്ന റോഡായതിനാൽ പ്രദേശത്തെ ഗതാഗതം സുഗമമാവും. 20 വർഷം മുൻപാണ് ജില്ലാപഞ്ചായത്ത് 35 ലക്ഷം രൂപ ചെലവിട്ട് റോഡ് നവീകരിച്ചത്.
പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കമമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

