കാസർകോട്∙ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ കൂടി കരുതൽ തടങ്കലിലാക്കി. ചെർക്കള ഏരിയപ്പാടി ബംബ്രാണ നഗറിലെ കെ.എം.ജാബിർ (33) നെല്ലിക്കട്ട
നെക്രാജെ നാരംപാടി ക്വാട്ടേജിലെ പി.എ.മുഹമ്മദ് ആസിഫ് (31) എന്നിവരെയാണ് പൊലീസ് പിടികൂടി കരുതൽ തടങ്കലിലാക്കിയത്. ഇതോടെ ഇത്തരത്തിൽ പിടിയിലായവരുടെ എണ്ണം 11 ആയി.
വിദ്യാനഗർ പൊലീസ് പിടികൂടിയ കെ.എം.ജാബിർ ലഹരിക്കടത്ത് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
പി.എ.മുഹമ്മദ് ആസിഫിനെ ബദിയടുക്ക പൊലീസാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭരത് റെഡ്ഡിയുടെ നിർദേശത്തെ തുടർന്നു കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപാന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ കെ.പി.ഷൈൻ,എ.അനിൽകുമാർ, എസ്ഐ സവ്യസാചി എന്നിവരെ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

