തൃക്കരിപ്പൂർ ∙ അശാസ്ത്രീയമായി പണിത തടയണ കടന്നെത്തിയ ഉപ്പുവെള്ളവും പ്രതികൂല കാലാവസ്ഥയും മൂലം നെൽക്കർഷകർ കണ്ണീരണിഞ്ഞപ്പോൾ, 90 തികഞ്ഞ തൃക്കരിപ്പൂർ എടാട്ടുമ്മലിലെ മാമുനി കല്യാണിയമ്മ പതറിയില്ല. വീട്ടുപറമ്പിലും പറമ്പിനോടു ചേർന്ന ചെറിയ പാടത്തും ഉൗന്നുവടിയിലെത്തി കല്യാണിയമ്മ വിത്തിട്ടു.
കതിർ വിരിഞ്ഞു. കുണിയൻ പുഴയിലെ അശാസ്ത്രീയ തടയണ നിർമാണത്തിൽ ഉപ്പുവെള്ളം കുത്തിയൊലിച്ചൊഴുകിയപ്പോൾ എടാട്ടുമ്മൽ കിഴക്കേക്കര മുതൽ ഈയക്കാട് വരെ ഹെക്ടർ കണക്കിനു പാടമാണ് ഇത്തവണ തരിശ് കിടന്നത്.
ഓരുവെള്ളത്തിൽ കൃഷിയിറക്കാനാകാതെ കർഷകർ മാറിനിന്നു. പക്ഷേ, കല്യാണിയമ്മ പൊരുതാൻ തന്നെ തീരുമാനിച്ചിറങ്ങി.
വീട്ടുപറമ്പിലും ചേർന്നു കിടക്കുന്ന കണ്ടത്തിലും വിത്തു വിതച്ചു. നല്ലപോലെ പരിപാലിച്ചു.
ഉപ്പുവെള്ളം കയറി കല്യാണിയമ്മയുടെ ഒരേക്കർ ഭൂമി തരിശു കിടക്കുമ്പോഴാണ് വീട്ടുപറമ്പിലും ചോട്ടിലും കൃഷിയിറക്കിയത്. 6 പതിറ്റാണ്ടിലധികമായി പാടത്തും വരമ്പിലും കല്യാണിയമ്മയുണ്ട്. ഭർത്താവിനൊപ്പം വയലിൽ ഇറങ്ങിയതാണ്.
പ്രായം കല്യാണിയമ്മയ്ക്ക് വെറും നമ്പർ മാത്രമാണ്. ഇത്തവണ നെല്ലുവിളയിക്കാൻ ഈഭാഗത്ത് കല്യാണിയമ്മ മാത്രമായപ്പോൾ നിറ ആഘോഷത്തിനും മറ്റും നെൽക്കതിർ തേടി പല ക്ഷേത്രങ്ങളും തേടിയെത്തുകയും ചെയ്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]