മൊഗ്രാൽ ∙ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഗണേഷിന്റെ (38) വലതുകൈക്കാണ് പരുക്കേറ്റത്.
ആശുപത്രിയിലെത്തിച്ച യുവാവിന്റെ എല്ലുപൊട്ടിയ കയ്യിൽ കുടുങ്ങിയ സ്റ്റീൽവള അഴിച്ചുമാറ്റിയത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ. മൊഗ്രാലിൽനിന്നു കാസർകോട്ടേക്ക് പോയ ബൈക്കും ചൗക്കിയിൽനിന്ന് മൊഗ്രാലിലേക്ക് പോയ ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എല്ലുപൊട്ടിയ കൈത്തണ്ടയിൽ പ്ലാസ്റ്റർ ഇടാൻ കയ്യിൽ കിടന്ന സ്റ്റീൽ വള മൂലം സാധിച്ചില്ല. തുടർന്ന് ഗണേഷ് കാസർകോട് അഗ്നിരക്ഷാസേനയെ സമീപിക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എം.
രമേശ്, എം.എ.വൈശാഖ്, കെ.വിജിതിൻ കൃഷ്ണൻ, വി.ജി.വിജിത്ത് നാഥ് എന്നിവർ ചേർന്നാണ് സ്റ്റീൽ വള മുറിച്ചുനീക്കിയത്. വീണ്ടും ആശുപത്രിയിൽ എത്തി പ്ലാസ്റ്റർ ഇട്ട് വീട്ടിലേക്ക് മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]