ക്വിസും പ്രസംഗ മത്സരവും;
കാസർകോട് ∙ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ക്വിസും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, ഫോൺ നമ്പർ, സ്ഥാപനം എന്നിവ സഹിതം [email protected] എന്ന ഇ–മെയിൽ ഐഡിയിലേക്ക് അയച്ച് ഒക്ടോബർ 4ന് അകം റജിസ്റ്റർ ചെയ്യണം.
9496003201.
രേഖകൾ ഹാജരാക്കണം
കാസർകോട് ∙ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ പെൻഷൻ ഗുണഭോക്താക്കൾ ആധാർ സീഡിങ്, ആധാർ ഓതന്റിഫിക്കേഷൻ നടത്തുന്നതിന് ആധാർ കാർഡിന്റെ പകർപ്പ്, പെൻഷൻ പാസ്ബുക്ക്, മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകർപ്പ് (വിഹിതം അടച്ച പേജ്), ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഫോൺ നമ്പർ സഹിതം ഒക്ടോബർ 3ന് അകം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്ക് സമർപ്പിക്കണം.
0497–2734587.
അഭിമുഖം 13ന്
കാസർകോട് ∙ കലക്ടറേറ്റിൽ താൽക്കാലിക ഡ്രൈവർ നിയമനത്തിന് ഇന്ന് നടത്താനിരുന്ന അഭിമുഖം ഒക്ടോബർ 13ന് 10.30നു നടത്തും.
അധ്യാപക നിയമനം
ഇരിയണ്ണി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഗണിതം അധ്യാപക ഒഴിവ്.
അഭിമുഖം ഒക്ടോബർ 3ന് 10നു സ്കൂളിൽ. 9495093814.
മൊഗ്രാൽപുത്തൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി മലയാളം (2) ഒഴിവ്.
അഭിമുഖം ഒക്ടോബർ 3ന് 10നു സ്കൂളിൽ. 9633923419.
നെല്ലിക്കുന്ന് ∙ കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് എച്ച്എസ്എസ്ടി ഒഴിവ്. അഭിമുഖം ഒക്ടോബർ 6ന് 11നു സ്കൂളിൽ.
കാഞ്ഞങ്ങാട് ∙ അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബിക് (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബർ 6ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. മൊഗ്രാൽ പുത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി മലയാളം താൽക്കാലിക അധ്യാപകരുടെ 2 ഒഴിവുണ്ട്. കൂടിക്കാഴ്ച 10 നു സ്കൂൾ ഓഫിസിൽ നടക്കും.
കാഞ്ഞങ്ങാട് ∙ ഇക്ബാൽ ഹയർസെക്കൻഡറി സ്കൂളിൽ അറബിക് ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6ന് രാവിലെ 10.30ന് നടക്കും.
സ്റ്റാഫ് നഴ്സ്
വോർക്കാടി ∙ ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം ഒക്ടോബർ 6ന് 11.30നു ഹെൽത്ത് സെന്ററിൽ. ഉദ്യോഗാർഥികൾ രേഖകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു 10.30നു മുൻപ് റിപ്പോർട്ട് ചെയ്യണം.
പ്രായപരിധി 18-36. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]