ഉപ്പള ∙ ഉപ്പള ഗേറ്റിനടുത്ത് ദേശീയപാതയിൽ 3 ദിവസം തുടർച്ചയായി അപകടങ്ങളുണ്ടായി. റോഡിൽ വാഹനങ്ങൾ തെന്നിമറിയുന്നുണ്ടെന്നും അപകടം പതിവാകുന്നുണ്ടെന്നും നാട്ടുകാരും പരാതിപ്പെടുന്നു.
ദേശീയപാതയുടെ നിർമാണത്തിലെ അപാകതമൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന ആരോപണവും വ്യാപകമാണ്.
27ന് വൈകിട്ട് 6.30ന് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ തലപ്പാടിയിലെ അബ്ദുൽ ഹമീദ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റിരുന്നു.
28ന് വൈകിട്ട് 6ന് മൊഗ്രാൽ സ്വദേശികൾ സഞ്ചരിച്ച കാർ റോഡിൽ മറിഞ്ഞു. ഇന്നലെ രാവിലെ 10ന് കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചുതകർന്നു. മാസങ്ങളായി ഇതേ സ്ഥലത്ത് അപകടം പതിവാണെന്നു നാട്ടുകാർ പറയുന്നു.
ചെറിയ അപകടങ്ങൾ പലപ്പോഴും വാർത്തയാകാറുമില്ല.
റോഡ് നിർമാണത്തിനുശേഷം നൂറോളം വാഹനങ്ങൾ അപകടത്തിൽപെട്ടതായി നാട്ടുകാർ പറഞ്ഞു. 4 പേർ അപകടത്തിൽ മരിച്ചു.
ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അപകടത്തിൽപെട്ടവരെ സഹായിക്കാൻ പോകുമ്പോൾ നടന്നുപോകുന്നവരും വഴുതിവീഴുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ നേരത്തേ ദേശീയപാത അധികൃതരെ ഇക്കാര്യം അറിയിച്ചങ്കിലും നടപടി ഉണ്ടായിട്ടില്ല.
മഞ്ചേശ്വരം കരോഡിലും ദേശീയ പാതയിൽ വാഹനങ്ങൾ അപകടാവസ്ഥയുണ്ടെന്നു യാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]