ഗതാഗത നിയന്ത്രണം ഒഴിവാക്കി:
ചെറുവത്തൂർ ∙ കനത്ത മഴയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വീരമലയുടെ അടിവാരത്തുകൂടിയുള്ള ദേശീയ പാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒഴിവാക്കി. നിയന്ത്രണംമൂലം ഇന്നലെ അച്ചാംതുരുത്തി വഴിയായിരുന്നു വാഹനങ്ങൾ കടത്തിവിട്ടത്. എന്നാൽ മഴ നിലച്ചതോടെ മണിക്കൂറുകൾക്കുശേഷം ദേശീയപാത വഴിതന്നെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ലാബ് ടെക്നിഷ്യൻ
ബായാർ ∙ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം സെപ്റ്റംബർ 8ന് 11നു പൈവളിഗെ പഞ്ചായത്ത് ഓഫിസിൽ.
സീറ്റൊഴിവ്
മഞ്ചേശ്വരം ∙ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജിൽ ഒന്നാംവർഷ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിലും എംഎസ്സി സ്റ്റാറ്റിസ്റ്റിക്സിലും സീറ്റുകൾ ഒഴിവ്.
വിവിധ വിഭാഗത്തിലെ അർഹരായ വിദ്യാർഥികൾ (കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻവഴി അപേക്ഷിച്ചവരും അല്ലാത്തവരും) ഇന്ന് 2ന് അകം കോളജ് ഓഫിസിൽ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. 9188900214.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ബി.ടെക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (മെറിറ്റ്, മാനേജ്മെന്റ് എൻആർഐ) സിഎസ്ഇ, സിടി, സിഒ, ഇഇഇ, ഇസിഇ, സിഇ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു സയൻസ് വിഷയങ്ങളിൽ 45 % മാർക്കുള്ളവർക്ക് അപേക്ഷിക്കാം. കീം എൻട്രൻസ് യോഗ്യത ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
അഭിമുഖവും പ്രവേശനവും സെപ്റ്റംബർ 1ന് 11നു നടത്തും. 9446440518.
പടന്നക്കാട് ∙ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്സ്, പോളിമർ കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ എസ്സി, എസ്ടി സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് 10.30ന് ഓഫിസിലെത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]