
അധ്യാപക ഒഴിവ്
മാവുങ്കാൽ ∙ സ്വാമി രാംദാസ് സ്മാരക ജിഎച്ച്എസ്എസിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
0467 2201590. പെരിയ ∙ കാസർകോട് ഗവ.
പോളിടെക്നിക് കോളജിൽ ഫിസിക്സ്, മാത്സ് അധ്യാപക തസ്തികകളിലേക്ക് അഭിമുഖം ഇന്ന് നടക്കും. ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ 10നു മുൻപ് ഹാജരാകണം.
0467–2234020.
വിദ്യാനഗർ ∙ സർക്കാർ അന്ധവിദ്യാലയത്തിൽ അസിസ്റ്റന്റ് ടീച്ചർ ഒഴിവ്. അഭിമുഖം ഓഗസ്റ്റ് 1ന് 10.30നു സ്കൂളിൽ.
9495462946. കൊളത്തൂർ ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. ആലംപാടി ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ സോഷ്യൽ സയൻസ്, എച്ച്എസ്എ ഫിസിക്കൽ എജ്യുക്കേഷൻ, എച്ച്എസ്എ ഇംഗ്ലിഷ്, യുപിഎസ്ടി മലയാളം, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപി) ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ.
9496107874. പെരിയ ∙ കാസർകോട് ഗവ.
പോളിടെക്നിക് കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഇന്ന് രാവിലെ 10ന് മുൻപ് എത്തണം.
0467–2234020.
കൂടിക്കാഴ്ച ഇന്ന്
പെരിയ∙ ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും.
കൂടിക്കാഴ്ച ഇന്ന് 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0467-2234020, 9947508478.
രാമായണ പാരായണ മത്സരം
അച്ചാംതുരുത്തി ∙ അച്ചാംതുരുത്തി–കത്യന്റെമാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നടന്നു വരുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 3ന് വൈകിട്ട് 3 മണിക്ക് രാമായണ പാരായണ മത്സരം നടക്കും.
വിജയികൾക്ക് കാഷ് പ്രൈസ് സമ്മാനിക്കും. 9544557159.
കെഎസ്ആർടിസി നാലമ്പല ദർശനം
കാഞ്ഞങ്ങാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു നാലമ്പല ദർശന തീർഥാടന യാത്ര നടത്തുന്നു.
ഓഗസ്റ്റ് 2ന് രാവിലെ 6നു പുറപ്പെട്ട് 4ന് രാവിലെ 4നു തിരിച്ചെത്തും. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം, ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ ക്ഷേത്രം, ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങൾ സന്ദർശിക്കും.
9446088378.
അദാലത്ത് മാറ്റിവച്ചു
കാസർകോട് ∙ മഞ്ചേശ്വരത്ത് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നോർക്ക റൂട്സ് സാന്ത്വന അദാലത്ത് മാറ്റിവച്ചു. 8281004914.
www.norkaroots.org
അപേക്ഷ ക്ഷണിച്ചു
കുണ്ടംകുഴി∙ മഞ്ചാടി പദ്ധതിയുടെ ഭാഗമായി കെ ഡിസ്ക്കിന്റെ നേതൃത്വത്തിൽ സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂളിൽ അനിമേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഓഗസ്റ്റ് 5ന് രാവിലെ11നു സ്കൂളിൽ.
9446696011. കാസർകോട്∙ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ അംഗത്വം എടുത്ത അർഹരായവരുടെ മക്കൾക്ക് സ്കോളർഷിപ്പും കാഷ് അവാർഡും നൽകുന്നു.
www.peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31നകം അപേക്ഷകൾ സമർപ്പിക്കണം. 04994-255110.
അഭിമുഖം 5ന്
കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മിഡ് ലവൽ സർവീസ് പ്രൊവൈഡർ നിയമനം നടത്തുന്നു.
അഭിമുഖം ഓഗസ്റ്റ് 5ന് 10.30നു എൻഎച്ച്എം ഓഫിസിൽ. 0467–2209466.
സ്വീപ്പർ നിയമനം
കാസർകോട്∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു.
അഭിമുഖം നാളെ 11.30നു സ്കൂളിൽ.
സീറ്റൊഴിവ്
കരിന്തളം ∙ കിനാനൂർ – കരിന്തളം ഗവ. കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ (ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബി.കോം, ബിഎസ്സി ബോട്ടണി) എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവ്.
ഓഗസ്റ്റ് 1ന് 5നു മുൻപ് കോളജിൽ അപേക്ഷ സമർപ്പിക്കണം. 0467 223595.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]