
മുള്ളേരിയ ∙ സംരക്ഷിത വനത്തിനുള്ളിൽ സിനിമ– സീരിയൽ ചിത്രീകരണത്തിന് അനുമതി നൽകുന്നത് നിയമപരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം കാറഡുക്ക പാർഥക്കൊച്ചി വനത്തിൽ നടന്ന ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ.
സിനിമാ ചിത്രീകരണത്തിനായി വനത്തിനുള്ളിൽ മണ്ണിടാൻ ഡിഎഫ്ഒ ഉത്തരവിട്ടതും പിന്നീട് വിവാദമായതോടെ റദ്ദാക്കേണ്ടി വന്നതുമൊക്കെയാണ് ഉണ്ട സിനിമയുടെ ചിത്രീകരണത്തെ തുടക്കത്തിൽത്തന്നെ വിവാദത്തിലാക്കിയത്.
കാറഡുക്ക പഞ്ചായത്തിലെ പാർഥക്കൊച്ചി വനത്തിൽ 2018 ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് മമ്മൂട്ടി നായകനായ ഉണ്ട
സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു ദിവസം 18,115 രൂപ ഫീസായി ഈടാക്കിയാണ് വനം ഷൂട്ടിങ്ങിന് വിട്ടുകൊടുത്തത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഗ്രാമങ്ങളിലെ ദൃശ്യങ്ങളാണ് ഇവിടെ സെറ്റിട്ട് ചിത്രീകരിച്ചത്. അക്കേഷ്യ മരങ്ങളും ചെങ്കൽപാറയും നിറഞ്ഞ സ്ഥലമാണിത്.
ഇവിടെ ലൊക്കേഷൻ ഒരുക്കുന്നതിനായി പുറമേനിന്ന് മണ്ണ് കൊണ്ടിടാൻ 2018 ഒക്ടോബർ 3നാണ് അന്നത്തെ ഡിഎഫ്ഒ എം.രാജീവൻ അനുമതി നൽകിയത്. രേഖാമൂലം ഉത്തരവും ഇറക്കി.
സാധാരണക്കാർ വീട്ടിലേക്കുള്ള റോഡിൽ ഒരു തൂമ്പ മണ്ണിട്ടാൽ പോലും കേസെടുക്കുന്ന വനംവകുപ്പാണ് ഇങ്ങനെ ഉത്തരവിറക്കിയതെന്നാണ് വൈരുധ്യം. ചിത്രീകരണം കഴിഞ്ഞ ശേഷം മുഴുവൻ മണ്ണും നീക്കംചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു ഉത്തരവ്.
എന്നാൽ, എത്ര ലോഡ് മണ്ണ് കൊണ്ടുവരാനാണ് അനുമതി നൽകിയതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നില്ല.
ഇതനുസരിച്ച് സിനിമാ പ്രവർത്തകർ 25 ലോഡ് മണ്ണ് കൊണ്ടുവന്ന് റോഡിലും വനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറക്കിയെന്നാണ് റേഞ്ച് ഓഫിസറുടെയും സെക്ഷൻ ഓഫിസറുടെയും റിപ്പോർട്ട്. ഇതുപ്രകാരം 3 ദിവസം കഴിഞ്ഞ് ഡിഎഫ്ഒ തന്നെ ഉത്തരവ് റദ്ദാക്കി.
പക്ഷേ, ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരായ അനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷന്റെ ആരോപണം. ഇവർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.
ഈ സംഘം കാറഡുക്ക പാർഥക്കൊച്ചിയിലെത്തി പരിശോധന നടത്തുകയും ചെയ്തു.
സംസ്ഥാന വനംവകുപ്പാണ് അനുമതി നൽകിയതെന്നും അനുവദിച്ചതിലും അധികം ദിവസം ഷൂട്ടിങ് നടത്തിയതായും കണ്ടെത്തി. 2018 ഒക്ടോബർ ഒന്നുമുതലാണ് അനുമതി നൽകിയതെങ്കിലും സെപ്റ്റംബർ 2ന് തന്നെ ലൊക്കേഷൻ നിർമാണം ആരംഭിച്ചതായി വനംവകുപ്പിന്റെ രേഖകളിലുണ്ട്.
ഇതുപ്രകാരം 65 ദിവസമാണ് അവിടെ ലൊക്കേഷൻ ഉണ്ടായിരുന്നത്. എന്നാൽ, ഇടയ്ക്ക് അനുമതി റദ്ദാക്കുകയും വീണ്ടും നൽകുകയും ചെയ്ത ഡിഎഫ്ഒയുടെ നടപടിയിലൂടെ 49 ദിവസത്തെ തുക മാത്രമാണ് സിനിമാ സംഘത്തിന് അടയ്ക്കേണ്ടി വന്നതെന്നും കണ്ടെത്തിയിരുന്നു.
ഇതിലൂടെ 2.89 ലക്ഷം രൂപയുടെ നഷ്ടവും നേരിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]