സുള്ള്യ ∙ തുടർച്ചയായി പെയ്ത മഴ കൊക്കോ കൃഷിയെ സാരമായ ബാധിച്ചു. മേയ് മാസം മുതൽ തുടർച്ചയായി പെയ്ത മഴ കാരണം വിളവ് എത്തിയ കായകൾ അടക്കം ഉണങ്ങി നശിച്ചത് മൂലം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട
വിളവ് ഇടിഞ്ഞു. പല തോട്ടങ്ങളിലും കൊക്കോ കായ്കൾ ഉണങ്ങിയ നിലയിലാണ്.
അടയ്ക്ക കൃഷിക്കു തളിക്കുന്ന ബോഡോ മിശ്രിതം തളിച്ചാൽ കൊക്കോ കൃഷിക്ക് ബാധിക്കുന്ന രോഗം തടയാനാകും. എന്നാൽ ഇത്തവണ തുടർച്ചയായി പെയ്ത മഴ കാരണം പല കർഷകർക്കും മരുന്ന് തളിക്കാൻ സാധിച്ചില്ല.
മഴയുടെ തീവ്രത കാരണം കൊക്കോ മരത്തിൽ തന്നെ കായ കറുത്ത നിറത്തിലായി ഉണങ്ങി പോയി.
പുതിയതായി പൂവ് വിരിയുന്നില്ല, ഇതു വരും മാസങ്ങളിൽ ലഭിക്കേണ്ട വിളവിനെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞ വർഷം കിലോയ്ക്ക് 300 രൂപവരെ ഉയർന്നിരുന്ന കൊക്കോ വില പിന്നീട് ഇടിഞ്ഞു. ഇപ്പോൾ 100 രൂപയാണ് വില.
കമുക്, തെങ്ങ് തുടങ്ങി പ്രധാന കാർഷിക വിളകൾക്ക് ഒപ്പം ഇട വിളയായി സ്ഥാനം പിടിച്ച കൃഷിയാണ് കൊക്കോ. കർഷകർക്ക് ചെറുതാണെങ്കിലും സ്ഥിരമായി വരുമാനം നൽകുന്ന വിളയാണ്. എന്നാൽ ഇത്തവണ രണ്ടു മാസത്തെ വിളവ് നഷ്ടമായി എന്ന് കർഷകർ പറയുന്നു.
തങ്ങളുടെ തോട്ടത്തിൽ 50 ശതമാനത്തിലധികം വിളവ് നഷ്ടമായി എന്ന് മണ്ടെക്കോലിലെ കർഷകൻ ജയപ്രകാശ് കുക്കെട്ടി പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]