
കരിന്തളം ∙ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട്ടെ 13 കുടുംബങ്ങളുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകുന്നു. രാജീവ് ദശലക്ഷം വീട് പദ്ധതി പ്രകാരം 35 വർഷം മുൻപ് ഭൂമിയും വീടും അനുവദിച്ചിരുന്നെങ്കിലും വർഷം ഇത്ര കഴിഞ്ഞിട്ടും ഈ ഭൂമിക്കു പട്ടയം അനുവദിച്ചിരുന്നില്ല.
ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ആവിഷ്കരിച്ച പട്ടയ മിഷനിലൂടെയാണ് ഇവരുടെ ദീർഘനാളത്തെ പ്രശ്നത്തിന് പരിഹാരമാകുന്നത്. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളിയുടെ നിർദേശപ്രകാരം കിനാനൂർ വില്ലേജ് ഓഫിസറായിരുന്ന ആർ.മധുസൂദനനും ജീവനക്കാരും പട്ടയം ലഭ്യമാക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
പഞ്ചായത്ത് അധീന ഭൂമിയാണെന്ന പേരിലായിരുന്നു മുൻവർഷങ്ങളിൽ അപേക്ഷ പരിഗണിക്കാതെ പോയത്.രേഖകൾ പരിശോധിച്ച് വസ്തു പഞ്ചായത്ത് അധീന ഭൂമിയല്ലെന്നു ഉറപ്പിച്ചതിനു ശേഷമാണ് വില്ലേജ് ഓഫിസർ പട്ടയത്തിനായി ശുപാർശ സമർപ്പിച്ചത്.പട്ടയം നൽകുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും അടുത്തമാസം നടക്കുന്ന പട്ടയമേളയിൽ പട്ടയങ്ങൾ നൽകാനാകുമെന്നും വില്ലേജ് ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]