
കാഞ്ഞങ്ങാട്∙ ചെയിൻ സ്ട്രാപ് ഇടാതെ ഹെൽമറ്റ് മാത്രം വച്ചു യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇനി ചെയിൻ സ്ട്രാപ് ഇടാൻ മറക്കേണ്ട; ഇല്ലെങ്കിൽ പൊലീസിന്റെ പിടിവീഴും. ചെയിൻ സ്ട്രാപ് ഇടാതെ ഹെൽമറ്റ് ധരിക്കുന്നവരെ പിടികൂടാൻ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി.
ആദ്യ ഘട്ടത്തിൽ പിടികൂടി ഉപദേശിച്ചുവിടുകയാണ് ലക്ഷ്യം. ഉപദേശം കേട്ടിട്ടും നന്നായില്ലെങ്കിൽ പിഴ ഈടാക്കും.
ഇതിനകം ആയിരത്തിലധികം പേരെ പൊലീസ് ഉപദേശിച്ച് വിട്ടു.
എന്നിട്ടും നന്നാകാത്തവർക്കാണ് പിഴ. ഇത്തരത്തിൽ 150ലധികം പേർക്ക് ഇതിനകം പിഴ ചുമത്തി.
ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരമാണ് പരിശോധന. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
ചെയിൻ സ്ട്രാപ് ഇടാതെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പെട്ടാൽ ഗുണം ലഭിക്കില്ല. തെറിച്ചു വീഴുമ്പോൾ ഹെൽമറ്റ് ഊരിത്തെറിക്കുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]