തൃക്കരിപ്പൂർ∙ ലൈനിൽ അമിതവും അപകടകരവുമായ രീതിയിൽ വൈദ്യുതി പ്രവഹിക്കുകയും അതുമൂലം ഉപകരണങ്ങൾ നശിക്കുകയും ചെയ്തുവെന്നാരോപിച്ച് പടന്ന പഞ്ചായത്തിലെ വളാൽ പ്രദേശത്തെ കുടുംബങ്ങൾ പരാതിയുമായി രംഗത്ത്. നഷ്ടം സംഭവിച്ച വീട്ടുടമകൾ കെഎസ്ഇബിയിൽ നിന്നു നഷ്ടപരിഹാരം വേണമെന്നും ആവശ്യമുന്നയിച്ചു.
ചൊവ്വാഴ്ച രാവിലെ 7 നു ശേഷമാണ് സംഭവം. കൊക്കാക്കടവ് ട്രാൻസ്ഫോമറിനു കീഴിലുള്ളതാണ് വളാൽ പ്രദേശം.
ഈ ഭാഗത്താണ് അമിത വൈദ്യുതി പ്രസരണമുണ്ടായത്. വാഷിങ് മെഷീൻ, ഫ്രിജ്, ഫാൻ, വിവിധ ഇനം വിളക്കുകൾ, മോട്ടറുകൾ, ഇൻഡക്ഷൻ കുക്കർ, സിസിടിവി ക്യാമറ, ജ്യൂസ് മെഷീൻ, വൈഫൈ മോഡം, മോണിറ്റർ തുടങ്ങി നിരവധി ഉപകരണങ്ങൾ വിവിധ വീടുകളിൽ നശിച്ചതായി ഉപഭോക്താക്കൾ പടന്ന ഇലക്ട്രിക്കൽ സെക്ഷൻ അസി.എൻജിനീയർക്ക് നൽകിയ പരാതിയിൽ വിശദീകരിച്ചു.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്.
അസാധാരണവും അങ്ങേയറ്റം അപകടകരവുമായ അമിതവൈദ്യുത പ്രവാഹത്തിൽ നേരിട്ട നഷ്ടത്തിന് പരിഹാരം അനുവദിച്ചു തരണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു.
ഇസ്ഹാഖ്, എം.സുബൈദ, റഷീദ, എ.ജി.ഖാദർ, ടി.കെ.സുബൈദ, നഫീസത്ത്, ടി.കെ.സൈനബ, ടി.കെ.സബീന, ടി.കെ.സലാം, എം.ഖദീജ, എം.പി.അബ്ദുല്ല, പി.ഫാത്തിമ, പി.റുഖിയ തുടങ്ങി 13 കുടുംബങ്ങളാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

