നീലേശ്വരം∙ നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായ ഒരു മത്സരം നടക്കുകയാണ് 32ാം വാർഡായ കൊട്രച്ചാലിൽ. റിട്ട.
പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.വി.സതീശനും, രവീന്ദ്രൻ കൊക്കോട്ടുമാണ് ഇവിടെ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥിയായ പി.വി.സതീശൻ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം, സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായ രവീന്ദ്രൻ കൊക്കോട്ട് പൊലീസ് അസോസിയേഷൻ ജില്ല ട്രഷററും, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്നു.
ഇവർ രണ്ടുപേരും ആദൂർ പൊലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയ പഴയ സഹപ്രവർത്തകർ പരസ്പരം ആലിംഗനം ചെയ്തപ്പോൾ ചുറ്റുമുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്ചര്യം. വീറും വാശിയുമുള്ള തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോഴും അത് വർഷങ്ങളായുള്ള സൗഹൃദത്തെ ബാധിക്കില്ല എന്ന് ഇവർ ഉറപ്പിച്ചുപറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

