കാസർകോട്∙ സമഗ്ര തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ 15 ദിവസം കൊണ്ടു തീർത്തു മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 170 ാം നമ്പർ ബൂത്ത്. അണങ്കൂർ ഗവ.എൽപി സ്കൂൾ അധ്യാപകനായ ബിഎൽഒ വിഖ്യാത് ബി.റൈ ജില്ലാ കലക്ടർ കെ.
ഇമ്പശേഖർ, എ.കെ.എം.അഷ്റഫ് എംഎൽഎ തുടങ്ങിയവരുടെ കയ്യടി നേടി. ആദ്യമായിട്ടാണ് ബിഎൽഒ ആയി നിയമിതനായത്. 1135 വോട്ടർമാരുണ്ട് ബൂത്തിൽ.
10നു തുടങ്ങി 25നു രാത്രി ആണ് എന്യൂമറേഷൻ ഫോം വിതരണവും ശേഖരണവും പൂർത്തിയാക്കിയത്. ഷിറിയ പുഴയുടെ തീരത്ത് വയലും തോടും കടന്ന് വീടുകൾ തോറും യാത്ര.
ഇലക്ട്രോണിക് സ്കൂട്ടറിൽ രാവിലെ 9.30ന് ഇറങ്ങി രാത്രി പതിനൊന്നരയ്ക്ക് പൂർത്തിയാക്കുന്ന നിലയിലായിരുന്നു ദിവസവും ഉള്ള പ്രവൃത്തി. ഹോംവർക്ക് കൂടി കഴിഞ്ഞ് ഉറങ്ങാൻ പുലർച്ചെ മൂന്നര ആകും.
കന്നഡയിൽ ഫോം ഇല്ലാത്തതിനാൽ മലയാളം ഫോമിൽ പെൻസിൽ കൊണ്ട് കന്നഡയിൽ എഴുതി നൽകുകയായിരുന്നു. ദിവസവും നൽകുന്നതും തിരിച്ചു വാങ്ങുന്നതും ആയ ഫോമുകൾ അടയാളപ്പെടുത്തി കൃത്യത ഉറപ്പു വരുത്തി.
വിതരണം, ശേഖരണം, ബിഎൽഒ ആപ് അപ്ലോഡ് എല്ലാം ഉടൻ പൂർത്തിയാക്കുന്നതിനു രാഷ്ട്രീയ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ എന്നിവരുടെ സഹായം ലഭിച്ചതായി വിഖ്യാത് പറഞ്ഞു.
2002 ലെയും 2025ലെയും വോട്ടർപട്ടിക പ്രധാന പ്രവർത്തകർക്ക് നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

