കാസർകോട്∙ സീബ്രാ ക്രോസിങ്ങിൽ വാഹനം നിർത്തിയവർക്കും പാർക്ക് ചെയ്തവർക്കും എതിരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ മോട്ടർ വാഹനവകുപ്പ് എടുത്തത് 30 കേസ്. എന്നാൽ ആരുടെയും ലൈസൻസ് റദ്ദാക്കിയിട്ടില്ല.
ഇരുചക്ര വാഹനങ്ങൾ, കാർ തുടങ്ങിയവ ഉണ്ട് ഇതിൽ. തിരഞ്ഞെടുപ്പ് ജോലി കൂടി ഉള്ളതിനാൽ ഇതിനായി പ്രത്യേകം ഡ്രൈവ് എന്ന നിലയിൽ നടപടികൾ ആരംഭിച്ചിട്ടില്ല. കാസർകോട് നഗരത്തിൽ എംജി റോഡിലും ദേശീയപാത സർവീസ് റോഡിലും സീബ്ര ലൈനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ശിക്ഷ നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
എംജി റോഡിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന നിലയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പിഴ ഈടാക്കി തുടങ്ങിയതോടെ ഇതു കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
എന്നാൽ ദേശീയപാത സർവീസ് റോഡിൽ പല ഇടങ്ങളിലും മതിയായ വീതി ഇല്ലാത്തതിനാൽ കാൽനടയാത്രികർ മാത്രമല്ല വാഹനങ്ങളും അപകടത്തിനിരയാകുന്നുണ്ട്. പല ഇടങ്ങളിലായി നടപ്പാതയിൽ നിന്നു റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നു യാത്രക്കാർ. ചില ഇടങ്ങളിൽ വാഹനങ്ങൾ നടപ്പാതകളിലേക്ക് കയറേണ്ടി വരുന്നു.
ടൂവേ സംവിധാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങളുടെ പോക്കുവരവ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്.
വലിയ വാഹനങ്ങൾ ഇങ്ങനെ പെട്ടുപോകുമ്പോൾ കുരുക്ക് ഒഴിയാൻ ഏറെനേരം വേണ്ടിവരുന്നു.സർവീസ് റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ദിശ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരു ഭാഗത്തു നിന്നു വരുന്ന വാഹനത്തിനു നേരെയാണ് എതിർഭാഗത്തു നിന്നു വാഹനം വരുന്നത്.
ഉടൻ മറുഭാഗം റോഡിലേക്ക്മാറാമെങ്കിലും അവിടെ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ കുരുക്കിലാകുന്നതാണ് പതിവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

