ചെറുവത്തൂർ ∙ വയലിന്റെ അരികിൽ ഇരുന്ന് വയൽക്കാറ്റ് കൊണ്ട് മീൻ പിടിക്കാം, കഥ പറഞ്ഞ് ഇരിക്കാം. സമയം പോകാൻ ഇനി ഇവിടേക്ക് വരൂ. ചെറുവത്തൂരിനെയും കയ്യൂർ–ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വിശാലമായ പാടശേഖരമായ കൊടക്ക വയലിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാൻ പുതിയൊരു ഇടം തുറക്കുകയാണ്. തിമിരി കൽനടയിൽ.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ച് നാടിന് സമർപ്പിക്കുകയാണ് ഈ സുന്ദരതീരം.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനാണ് വയൽതീരത്തെ പാത ഉദ്ഘാടനം ചെയ്യുന്നത്. കൊടക്ക വയലിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പരമ്പരാഗതമായ തോടിനെ മോടി പിടിപ്പിച്ച് ഇക്കോ ടൂറിസത്തിനും കൃഷി–പ്രകൃതി സഹജീവനത്തിനും പുതിയ ഉണർവ് നൽകുന്ന പദ്ധതി എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

