ഡല്‍ഹിയില്‍ പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ വെച്ച് ഭക്ഷ്യവിഷബാധയേറ്റു. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍. യാത്രയിലുടനീളം ട്രെയിനിലെ പാന്‍ട്രി കാറില്‍നിന്നുള്ള ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിച്ചിരുന്നത്.
തുടര്‍ന്ന് കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂള്‍ അധികൃതരും ഉടന്‍തന്നെ റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ഖണ്ട്വ ജങ്ഷന് സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ വിദ്യാര്‍ഥികളെ പുറത്തിറത്തി പ്രാഥമിക ചികിത്സ നല്കി.
ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഒ പി ജുഗ്താവത്, സിവില്‍ സര്ജന് ഡോ.
അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ മെഡിക്കല്‍ ടീമും ചേര്‍ന്നാണ് കുട്ടികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷം 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
മുന്‍കരുതലെന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന് വരെ വിദ്യാര്‍ഥികളെ ട്രെയിനില്‍ അനുഗമിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

