
നീലേശ്വരം∙ ചായ്യോത്ത് നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ ഇന്നലെ(28) പുലർച്ചെ കവർച്ചശ്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നീലേശ്വരം പൊലീസ് പിടികൂടി. ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന ബംഗാളിൽ സ്ഥിരതാമസക്കാരനും മൂവാറ്റുപുഴ സ്വദേശിയുമായ നൗഫലിനെ (40) ആണ് നീലേശ്വരം എസ്ഐ കെ.വി.രതീശനും സംഘവും 3 മണിക്കൂറോളം നീണ്ട
തിരച്ചിലിനൊടുവിൽ സാഹസികമായി പിടികൂടിയത്. പുലർച്ചെ 3 മണിയോടെ രാജേഷിന്റെ വീടിന്റെ പിൻവാതിലിന്റെ ടവർ ബോൾട്ടുകൾ അറുത്തുമാറ്റി അകത്തു കയറാൻ ശ്രമിക്കവേ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു.
ഇതോടെ മോഷ്ടാവ് ഓടി കടക്കുകയായിരുന്നു. വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ വീട്ടുടമസ്ഥൻ പൊലീസിനെ വിവരമറിയിച്ചു.
തുടർന്നു പൊലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്ന മോഷ്ടാവിനെ പിടികൂടിയത്. ഈയിടെ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നു 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ വീണ്ടും കവർച്ചയ്ക്ക് ഇറങ്ങിയത്.ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർമാരായ ജയേഷ്, മഹേഷ് എന്നിവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]