
പെരിയ∙ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ പുലിയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വനംവകുപ്പ് ആർആർടി സംഘവും സർവകലാശാലാ സുരക്ഷാവിഭാഗവും ക്യാംപസിലെ കാടുമൂടിയ പ്രദേശങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ പരിശോധനകൾ മൂന്നു വരെ നീണ്ടു.ചൊവ്വാഴ്ച രാത്രി ഏഴോടെ ക്യാംപസിൽ പെൺകുട്ടികളുടെ ഹോസ്റ്റലിനും ലൈബ്രറിക്കുമടുത്തുള്ള കുറ്റിക്കാട്ടിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാഹുൽ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.വി.സത്യൻ, കേരള കേന്ദ്ര സർവകലാശാല സെക്യൂരിറ്റി സൂപ്പർവൈസർ പി.രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ക്യാംപസിൽ കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച രണ്ടു ക്യാമറകളിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. ക്യാംപസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ ചൊവ്വാഴ്ച രാത്രി ഏഴോടെ ക്യാംപസിൽ പെൺകുട്ടികളുടെ ഹോസ്റ്റലിനും ലൈബ്രറിക്കുമടുത്തുള്ള കുറ്റിക്കാട്ടിൽ പുലിയെ കണ്ടെന്നാണ് വിദ്യാർഥികളും ജീവനക്കാരും പറഞ്ഞത്.
ഇതിന്റെ അവ്യക്തമായ വിഡിയോയും പ്രചരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]