
പറക്കളായി ∙ നാലംഗ കുടുംബമൊന്നാകെ ആസിഡ് കഴിച്ചെവെന്ന വിവരമറിഞ്ഞ് പുലർച്ചെ രണ്ടരയോടെ ഗോപിയുടെ സഹോദരൻ നാരായണൻ വീട്ടിലെത്തുമ്പോൾ രഞ്ജേഷും അമ്മ ഇന്ദിരയും അവരുടെ മുറികളിലും ഗോപി ഹാളിലും രാകേഷ് വീടിന്റെ സിറ്റൗട്ടിലുമായിരുന്നു. 4 പേരുടെയും അവശത നേരിൽ കണ്ട നാരായണൻ അയൽവാസിയായ ദിനേശനെ വിളിക്കാനോടി.
ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സമീപവാസിയായ അശോകൻ ജീപ്പുമായെത്തി.രാകേഷ് മാത്രം തനിച്ചു ജീപ്പിലേക്ക് കയറി. മറ്റു 3 പേരെയും എടുത്ത് ജീപ്പിൽ കയറ്റുകയായിരുന്നു.
ജീപ്പിൽ ആശുപത്രിയിലേക്കു പോകുന്നതിനിടെ സംസാരിക്കാവുന്ന സ്ഥിതിയിലായിരുന്നു രാകേഷ്.
രാകേഷിനോട് ആസിഡ് കഴിക്കാനുണ്ടായ കാരണം ആവർത്തിച്ചു ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.രഞ്ജേഷ് അമ്മ ഇന്ദിരയെയും കൂട്ടി ബുധനാഴ്ച വൈകിട്ട് മുളവന്നൂർ ക്ഷേത്രത്തിലേക്കും ഇന്ദിരയുടെ അമ്മ കല്യാണിയെക്കാണാൻ തോണിക്കല്ല് ഗതിക്കുണ്ടിലെ വീട്ടിലേക്കും പോയിരുന്നു.
എല്ലാം കൂട്ടിവായിക്കുമ്പോൾ ആത്മഹത്യയെക്കുറിച്ച് ഇവർ മുൻകൂട്ടി തീരുമാനിച്ചതാണോയെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു.അമ്പലത്തറ ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസർകോട്ട് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഗോപിയുടെ വീട് വിശദമായി പരിശോധിച്ചു.ഇന്ദിരയെ ആശുപത്രിയിലക്ക് കൊണ്ടുപോകാൻ ജീപ്പിലേക്കു കയറ്റുന്നതിനിടെ അയൽവാസി ദിനേശന് ഇവരുടെ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]