
ചിത്രകലാ ക്യാംപ് 30ന്
ചീമേനി ∙ ചരിത്ര ശേഷിപ്പുകൾ നിറഞ്ഞതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ചീമേനി അരിയിട്ടപാറയിൽ ചിത്രകാർ കേരള സംഘടിപ്പിക്കുന്ന പള്ളം ചിത്രകല ക്യാംപ് 30നു നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ചിത്രകാരന്മാർ ക്യാംപിൽ പങ്കെടുക്കും.
രാവിലെ 10 മുതൽ 4 വരെ നടക്കുന്ന ക്യാംപിൽ അരിയിട്ടപാറയിലെ ജലസമൃദ്ധിയും കൊത്തു ചിത്രങ്ങളും ജൈവ വൈവിധ്യങ്ങളും ചിത്രകാരന്മാരുടെ കാൻവാസിൽ നിറയും.സിനിമാ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാപ് ഡയറക്ടർ.
പരിസ്ഥിതി ഫൊട്ടോഗ്രഫർ ജയേഷ് പാടിച്ചാലാണ് കോഓർഡിനേറ്റർ. അരിയിട്ടപാറ സംരക്ഷിക്കുന്നതിനായി വള്ളി പിലാവ് യുവധാര ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്.
മാർച്ചും ധർണയും ഇന്ന്
തൃക്കരിപ്പൂർ ∙ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, തൊഴിൽദിനം 200 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ വലിയപറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10നു പടന്നക്കടപ്പുറം പോസ്റ്റ് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തും.
തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി.പി.സുകുമാരൻ ഉദ്ഘാടനം ചെയ്യും.
സ്പോട് അഡ്മിഷൻ
കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 30ന് 10ന് കോളജ് സെമിനാർ ഹാളിൽ നടക്കും. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്കും ലിസ്റ്റിൽ പെടാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.
www.polyadmission.org. 0467-2230110, 9497066964.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]