
റജിസ്ട്രേഷൻ പൂർത്തിയാക്കണം
കൊടലമൊഗറു ∙ പത്താമത് ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ഓഗസ്റ്റ് ഒന്നിന് കൊടലമൊഗറു വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 2007 ജനുവരി 1നുശേഷം ജനിച്ചവരായിരിക്കണം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഇന്ന് www.throwballkerala.com വെബ്സൈറ്റിൽ റജിസ്ട്രേഷൻ പൂർത്തിയാക്കണം. 8123833264
സ്പോട് അഡ്മിഷൻ 31ന്
പെരിയ ∙ കാസർകോട് സർക്കാർ പോളിടെക്നിക് കോളജിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസുകളിലെ ഒഴിവുകളിലേക്കു പ്രവേശനത്തിനു സ്പോട് അഡ്മിഷൻ 31ന് 10.30നു കോളജിൽ നടക്കും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ, നിലവിൽ പ്രവേശനം ലഭിച്ചു ബ്രാഞ്ച്, സ്ഥാപനം മാറാൻ ആഗ്രഹമുള്ളവർ, പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമർപ്പിച്ചവർ എന്നിവർക്കു പങ്കെടുക്കാം. 7561083597.
വോട്ടർപട്ടികയിൽ പേരു ചേർക്കാം
കാസർകോട് ∙ പ്രവാസി ഭാരതീയ വോട്ടർക്കു തദ്ദേശ വോട്ടർപട്ടികയിൽ പേരു ചേർക്കാം.
മാർഗനിർദേശങ്ങൾ www.sec.kerala.gov.in വെബ്സൈറ്റിലുണ്ട്. പ്രവാസി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനു പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഒരു നിയോജകമണ്ഡലത്തിലെ / വാർഡിലെ ബന്ധപ്പെട്ട
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക്(ഇആർഒ) അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതതു സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ.
റാങ്ക് പട്ടിക റദ്ദായി
കാസർകോട് ∙ ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജർ (പാർട് 1 – ഫസ്റ്റ് എൻസിഎ – മുസ്ലിം – കാറ്റഗറി നമ്പർ 124/2019) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
സീറ്റൊഴിവ്
മടിക്കൈ ∙ ഗവ.
ഐടിഐയിൽ വെൽഡർ ട്രേഡിൽ സീറ്റൊഴിവ്. ഓഗസ്റ്റ് 2ന് അകം നേരിട്ട് അപേക്ഷ നൽകണം.
9496140010. ഉദുമ ∙ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ് കോഴ്സിൽ എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവ്. അഭിമുഖം 31ന് 10നു കോളജിൽ.
9188900216. പുല്ലൂർ ∙ ഗവ.ഐടിഐയിൽ വനിതകൾക്കായുള്ള സംവരണ സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് 2 വരെ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം.
ഫോൺ: 0467 2268174.
യോഗം 31ന്
കാസർകോട് ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഗവേണിങ് ബോഡി യോഗം 31നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
യോഗം നാളെ
കാസർകോട് ∙ ജില്ലാതല സ്യൂട്ട് യോഗം നാളെ 3നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
അധ്യാപക ഒഴിവ്
ചെർക്കള ∙ സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പിഇടി (യുപി), തുന്നൽ അധ്യാപിക (ഹൈസ്കൂൾ) ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. 9847638589.
ബേക്കൽ ∙ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം 30ന് 11നു സ്കൂളിൽ.
പെരുമ്പട്ട ∙ സി.എച്ച്.മുഹമ്മദ്കോയ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 11നു നടക്കും.
കാഞ്ഞങ്ങാട് ∙ അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 31നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]