കോട്ടിക്കുളം ∙ കടലേറ്റവും കനത്തമഴയും കാരണം നാശനഷ്ടമുണ്ടായ തൃക്കണ്ണാട് പ്രദേശത്ത്, സർക്കാർതലത്തിൽ താൽക്കാലിക പുനർനിർമാണ നടപടികൾ ഇനിയും തുടങ്ങിയില്ല. സംസ്ഥാനപാതയുടെ അരികിടിഞ്ഞു കടൽഭാഗത്തേക്കു വലിയ കുഴിയായി മാറിയ ഇടം ദിവസങ്ങൾ കഴിഞ്ഞിട്ടും നവീകരണം നടത്തിയില്ല. കഴിഞ്ഞ 16ന് അർധരാത്രിയാണു തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം കോട്ടിക്കുളം കൊടുങ്ങല്ലൂർ മണ്ഡപത്തിനും തൃക്കണ്ണാട് ബസ് സ്റ്റോപ്പിനുമിടയിൽ സംസ്ഥാന പാതയോരത്തു കടൽ കയറി മണ്ണിടിഞ്ഞത്.
ക്ഷേത്ര മണ്ഡപങ്ങൾക്കു കുറുംബ ഭഗവതിക്ഷേത്രം ഭരണസമിതി കരിങ്കല്ലും മറ്റും പാകി താൽക്കാലിക സുരക്ഷ ഒരുക്കിയെങ്കിലും സംസ്ഥാനപാതയുടെ അരികു സംരക്ഷിക്കാനുള്ള നടപടികൾ ഇനിയും അധികൃതർ തുടങ്ങാത്തതു ഗുരുതരമായ അനാസ്ഥയെന്നാണ് ആരോപണം.
അതിനിടെ ക്ഷേത്ര മണ്ഡപങ്ങൾ സംരക്ഷിച്ചു മതി റോഡ് അരിക് പുനർനിർമാണം എന്ന നാട്ടുകാരുടെ നിലപാടാണ് ഇതിനു തടസ്സമെന്നാണഅ അധികൃതരുടെ വിശദീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]