മുള്ളേരിയ ∙ വീട്ടിലെ അടുക്കളയിൽനിന്ന് ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കാറഡുക്ക അടുക്കത്തെ റിട്ട.
അധ്യാപകൻ എ.കെ.സദാനന്ദന്റെ വീട്ടിൽനിന്നാണ് ഇന്നലെ രാത്രി 7ന് പാമ്പിനെ പിടികൂടിയത്. അടുക്കളയിൽനിന്ന് അസാധാരണമായ ശബ്ദംകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. ചേര ആയിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
തുടർന്ന് സർപ്പ വൊളന്റിയർ സുനിൽ ബാളക്കണ്ടം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
അടുക്കളയിൽ അടുപ്പിന്റെ താഴെ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ്. പാത്രങ്ങൾ നീക്കി നോക്കിയപ്പോൾ പത്തിവിടർത്തി നിൽക്കുകയായിരുന്നു മൂർഖൻ.
മഴക്കാലമായതോടെ ജില്ലയിൽ പാമ്പുകൾ വീടുകളിൽ കയറുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഇതിൽ ഏറെയും മൂർഖനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]