ഇരിയണ്ണി ∙ ജലജീവൻ മിഷൻ പദ്ധതിയിൽ മാസങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ് ലൈൻ പൊട്ടുന്നത് തുടർക്കഥ. മുളിയാർ പഞ്ചായത്തിലാണ് പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് പതിവായത്.
ഇതുമൂലം വൻതോതിൽ വെള്ളം പാഴാവുകയും ചെയ്യുന്നു. പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു പരാതിയുണ്ട്.
2 മാസം മുൻപാണ് മുളിയാർ പഞ്ചായത്തിൽ പകുതിയിലേറെ വീടുകളിലേക്കും ജലജീവൻ മിഷൻവഴി ജലവിതരണം തുടങ്ങിയത്.
എന്നാൽ അതിനുശേഷം പൈപ്പ് പൊട്ടാത്ത ദിവസങ്ങളില്ല. ഒരു സ്ഥലത്ത് നന്നാക്കുമ്പോഴേക്കും മറ്റൊരിടത്ത് പൊട്ടുകയാണ്.
പൈപ്ലൈനിലെ അമിത പ്രഷറാണ് പൊട്ടാൻ കാരണമെന്നാണ് വിശദീകരണം. 51 SECONDS AGO 4 MINUTES AGO 30 MINUTES AGO ബോവിക്കാനത്തെയും മുതലപ്പാറയിലെയും സംഭരണികൾ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകുന്നതു പതിവാണ്. സംഭരണികൾ നിറയുന്നത് പമ്പ് ഓപ്പറേറ്റർമാർക്ക് അറിയാൻ സംവിധാനമില്ലാത്തതാണ് സംഭരണികൾ നിറഞ്ഞുകവിയാൻ കാരണം.
വേനൽക്കാലത്ത് ശുദ്ധജലം കിട്ടാക്കനിയാകുമ്പോഴാണ് ഇങ്ങനെ വെള്ളം പാഴാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

