ബേക്കൽ ∙ കാഞ്ഞങ്ങാട്-കാസർകോട് പാതയിൽ ബേക്കൽ മുതൽ തൃക്കണ്ണാട് വരെ ഓവുചാൽ നിർമിക്കാതെയുള്ള റോഡ് പുനരുദ്ധാരണം നാട്ടുകാർ തടഞ്ഞു. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് കഴിഞ്ഞ ദിവസം നിർമാണം തടഞ്ഞത്. തൃക്കണ്ണാട് പെട്രോൾ പമ്പിന് മുൻവശത്തുനിന്ന് തെക്കോട്ടുള്ള ഭാഗത്തെ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും കഴിഞ്ഞ ദിവസം കലക്ടറെ കാണാനെത്തിയിരുന്നു.
അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ വിഷയം എഡിഎമ്മിന്റെ ശ്രദ്ധയിൽപെടുത്തി.
ഓവുചാലിലെ വെള്ളം തൃക്കണ്ണാട്ടുനിന്നു കടലിലേക്ക് ചേർക്കുംവിധമാണ് നിർമിച്ചിട്ടുള്ളത്. തൃക്കണ്ണാട്ട് മുറിയുന്ന ഓവുചാൽ ബേക്കൽപുഴവരെ നീട്ടി വെള്ളം പുഴയിലേക്ക് വിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ബേക്കൽപുഴ വരെ ഓവുചാൽ പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രനെ അറിയിച്ചു. പ്രസിഡന്റ് ആ പ്രദേശത്തെ വാർഡ് അംഗമായ ശംഭു ബേക്കലിന് വിവരം കൈമാറി. ഇതിനു പിന്നാലെയാണ് നിർമാണം നിർത്തിയത്.
10 MINUTES AGO 18 MINUTES AGO 29 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

