ചെറുവത്തൂർ ∙ ദേശീയ പാതയിലെ അടിപ്പാതയ്ക്കുള്ളിൽ ഓട്ടോ കുടുങ്ങി. 15 മിനിറ്റോളം പാതയ്ക്കകത്ത് കുടുങ്ങിനിന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ചെറുവത്തൂർ ടൗണിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ പാതയുടെ മുകൾഭാഗത്ത് തട്ടിൽ ഉരസി നിൽക്കുകയായിരുന്നു.
ഗതാഗതം തടസപ്പെട്ടതോടെ നാട്ടുകാരെത്തി ഓട്ടോ തള്ളി പുറത്തേക്കെത്തിക്കുകയായിരുന്നു.
ചെറുവത്തൂർ ടൗണിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പോകുന്ന വഴിയിൽ ഗുഹ പോലുള്ള അടിപ്പാതയാണ് സ്ഥാപിച്ചിരിക്കുന്നത്. കാൽനട
യാത്രക്കാർക്ക് നടന്നുപോകാൻ മാത്രമാണ് ഇതുവഴി കഴിയുക. ഇരുചക്ര വാഹനങ്ങളും കടന്ന് പോകുന്നുണ്ട്.
ഓട്ടോകൾ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോയാൽ മറു ഭാഗത്ത് എത്താം എന്നതാണ് സ്ഥിതി. ഇവിടെ സൗകര്യപ്രദമായ അടി പാത വേണം എന്ന് ആവശ്യപ്പെട്ട് ഇതിന് സമീപത്ത് കർമസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം 70 ദിവസം പിന്നിട്ടു.
7 MINUTES AGO 30 MINUTES AGO 31 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

