കുമ്പള ∙ കേരളത്തിലേക്ക് ഗോവൻ മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയെ കുമ്പള എക്സൈസ് കർണാടകയിലെ ഹൊന്നാവറിൽ നിന്നു പിടികൂടി. 2023ൽ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ 2484 ലീറ്റർ ഗോവൻ മദ്യം പിടികൂടിയ കേസിലെ പ്രധാന പ്രതിയായ കർണാടക കാർവാർ സ്വദേശി രാധാകൃഷ്ണ എസ്.കമ്മത്ത് (61) ആണ് അറസ്റ്റിലായത്.
കാസർകോട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു.
എക്സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഹൊന്നാവർ പൊലീസിന്റെ സഹായത്തോടെയാണ് ഇൻസ്പെക്ടർ കെ.വി.ശ്രാവണും സംഘവും പ്രതിയെ വീടിനു മുന്നിൽ വച്ച് പിടികൂടിയത്. വൈകിട്ട് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.വി.മനാസ്, എം.വി.ജിജിൻ, സിവിൽ എക്സൈസ് ഓഫിസർ എം.എം.അഖിലേഷ്, ഡ്രൈവർ പി.പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

