കാസർകോട്∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈകിയെത്തിയ അംഗത്തെ ഹാളിലേക്ക് കയറ്റാത്തതിനാൽ വോട്ട് ചെയ്യാനായില്ല. മഞ്ചേശ്വരം ഡിവിഷനിൻ യുഡിഎഫ് അംഗം മുസ്ലിംലീഗിലെ ഇർഫാന ഇക്ബാലിനാണ് വൈകിയതിനെ തുടർന്നു തിരഞ്ഞെടുപ്പ് ഹാളിലേക്ക് പ്രവേശനം നൽകാത്തത്. കൃത്യം 10.30ന് തന്നെ വോട്ടെടുപ്പിൽ പങ്കെടുക്കേണ്ട
അംഗങ്ങൾ അകത്ത് കയറണമെന്ന് കലക്ടറുടെ നിർദേശത്തെ തുടർന്നു ഉദ്യോഗസ്ഥർ് നിർദേശിച്ചു. തുടർന്നു തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിന്റെ വാതിൽ അടച്ചിട്ടു.
ഇതിനു ശേഷമാണ് ഇർഫാന ഇക്ബാൽ എത്തിയത്.
വാതിൽ മുട്ടി വിളിച്ചിരുന്നുവെങ്കിലും തുറന്നില്ല. ഹാളിനകത്തുള്ള യുഡിഎഫ് അംഗങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വാതിൽ തുറക്കാൻ തയാറായില്ലെന്ന് അംഗങ്ങൾ ആരോപിച്ചു.3 മിനിറ്റു മാത്രമാണ് വൈകിയതെന്നും ഗതാഗത കുരുക്കാണ് കാരണമെന്നും ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി അംഗം ഇർഫാന ഇക്ബാൽ പറഞ്ഞു.
വാതിൽ തുറക്കാത്തതിനെ തുടർന്നു ഹാളിനു മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. വിവരം അറിഞ്ഞ് എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ് ഉൾപ്പെടെയുള്ളവരെത്തി.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ വാതിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല.
കലക്ടറെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ലെന്ന് എംഎൽഎ ആരോപിച്ചു. മാർഗനിർദേശങ്ങളും കർശനമായി പാലിച്ചാണ് നടത്തിയതെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. വൈകിയെത്തിയതിനാലാണ് ഒരു അംഗത്തിന് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്ന് കലക്ടർ പറഞ്ഞു.
യോഗ ഹാളിൽനിന്നു പുറത്തിറങ്ങിയതിനു ശേഷവും ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്ത് യുഡിഎഫിന്റെ പ്രതിഷേധം തുടർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

