പെരിയ ∙ റീ സർവേയിൽ കുറവുവന്ന സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് സർവേ ഉദ്യോഗസ്ഥർക്ക് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റ് ഉദുമ സ്വദേശി പി.എച്ച്.ഹാഷിം കാസർകോട് വിജിലൻസ് സംഘത്തിന്റെ പിടിയിലായി. പെരിയ സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള 2 ഏക്കർ 40 സെന്റ് സ്ഥലം റീസർവേയ്ക്ക് ശേഷം ഒരേക്കർ 89 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി 6 മാസം മുൻപ് പരാതിക്കാരൻ കാഞ്ഞങ്ങാട് താലൂക്ക് സർവേ ഓഫിസിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
ഉദ്യോഗസ്ഥർ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സർവേ ഓഫിസിനു മുൻപിൽ അപേക്ഷ എഴുതാൻ ഇരിക്കുന്ന ഹാഷിമിനെ കൊണ്ട് പരാതി തയാറാക്കി നൽകുകയും ചെയ്തു.
സർവേ ഓഫിസിലെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയെങ്കിലും 6 മാസം കഴിഞ്ഞും പരാതിയിൽ നടപടി ഒന്നും ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ നേരിട്ട് താലൂക്ക് സർവേ ഓഫിസിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന അപേക്ഷ എഴുതി നൽകിയ ഹാഷിമിനെ കണ്ടു കാര്യം സൂചിപ്പിച്ചപ്പോൾ പരാതി മാത്രം നൽകിയാൽ നടപടി ആകില്ലെന്നും 30,000 രൂപ നൽകുകയാണെങ്കിൽ ഉദ്യോഗസ്ഥരെ കൊണ്ട് ശരിയാക്കി തരാമെന്നും പറഞ്ഞു.
എന്നാൽ ഇത്രയും പണം നൽകാനില്ലെന്ന് പറഞ്ഞ പരാതിക്കാരനോട് 20,000 രൂപയ്ക്ക് ശരിയാക്കി നൽകാമെന്ന് പറയുകയും, അതിൽ ആദ്യഗഡുവായി 5,000 രൂപ ഗൂഗിൾ പേ മുഖേന വാങ്ങുകയും ചെയ്തു. ബാക്കി തുക ഇന്നലെ നേരിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം കാസർകോട് വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം നിർദേശിച്ച പ്രകാരം ഇന്നലെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് പരാതിക്കാരൻ 15,000 രൂപ ഹാഷിമിനു കൈമാറവേയാണ് അറസ്റ്റ് ചെയ്തത്. ഹാഷിമിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

