ചെറുവത്തൂർ∙ വള്ളംകളിയുടെ വിജയാഘോഷത്തിനിടെ അച്ചാംതുരുത്തിയിൽ പാർട്ടി ഓഫിസിന് നേരെ പടക്കം എറിഞ്ഞെന്ന് പരാതി. പാർട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരേ പടക്കം എറിഞ്ഞെന്നാണ് സിപിഎം നേതൃത്വത്തിന്റെ പരാതി. വള്ളുവൻ കടവ് ജലമേളയിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വനിതാ ടീം അംഗമായ ബബിതക്ക് നേരെ കയ്യേറ്റം നടത്തിയതായും പരാതി ഉണ്ട്. പാലിച്ചോൻ ബോട്ട് ക്ലബ് പ്രവർത്തകർക്കെതിരെയാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.
കണ്ണൂരിൽ നടന്ന ജലമേളയിൽ വിജയിച്ച പാലിച്ചോൻ അച്ചാംതുരുത്തിയുടെ പ്രവർത്തകർ വിജയാഹ്ലാദം പ്രകടിപ്പിക്കവേ അച്ചാംതുരുത്തി പാലത്തിന് താഴെ ഉളള അഴീക്കോടൻ ക്ലബിലേക്ക് പടക്കം എറിഞ്ഞെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്.
ഇതിനിടയിൽ മത്സരം കഴിഞ്ഞ് തിരിച്ചെത്തുകയായിരുന്ന അഴീക്കോടന്റെ വനിതാ ടീം അംഗങ്ങൾക്ക് നേരെ കയ്യേറ്റശ്രമം നടന്നെന്നും സിപിഎം ആരോപിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് സംഘർഷസ്ഥിതി ഒഴിവാക്കിയത്.
പടക്കം എറിഞ്ഞെന്ന് സിപിഎം നേതൃത്വം നൽകിയ പരാതിയിൽ 30 ഓളം വരുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്. അഴീക്കോടൻ ക്ലബിന്റെ വനിതാ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിൽ 5 പേർക്കെതിരെയാണ് കേസ്.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും .
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികൾ ഉള്ള പാലിച്ചോൻ ക്ലബ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അക്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പാലിച്ചോൻ ബോട്ട് ക്ലബിന്റെ പ്രസിഡന്റ് കെ.വി കൃഷ്ണൻ പറഞ്ഞു. ഈ വിഷയം രാഷ്ട്രീയവൽക്കരിച്ച് നാടിന്റെ സമാധാനം തകർക്കുന്ന നീക്കം ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
അതേസമയം സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അച്ചാംതുരുത്തിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോക്കൽ സെക്രട്ടറി പി.വി കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
കെ. തുളസി അധ്യക്ഷയായി.
ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത് രവീന്ദ്രൻ, പി.വി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

