നർക്കിലക്കാട് ∙ നവീകരണം തുടങ്ങിയിട്ട് 6 വർഷം പിന്നിട്ടുവെങ്കിലും ഭീമനടി –നർക്കിലക്കാട് –ചിറ്റാരിക്കാൽ മരാമത്ത് റോഡിന്റെ ശനിദശ പൂർണമായും വിട്ടുമാറിയില്ല. 2019ൽ100 കോടി രൂപ ചെലവിൽ നവീകരണം തുടങ്ങിയ ചീമേനി– ഓടക്കൊല്ലി–നല്ലോപ്പുഴ–നർക്കിലക്കാട് –ഭീമനടി –ചിറ്റാരിക്കാൽ റോഡിന്റെ നവീകരണമാണ് എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്നത്. വീതികൂട്ടി ആവശ്യമായ കലുങ്കും ഓടകളും പാർശ്വഭിത്തിയും നിർമിച്ച് മെക്കാഡം ചെയ്യാനാണ് കരാർ. എന്നാൽ എസ്റ്റിമേറ്റ് പ്രകാരമുള്ള വീതിയോ ഓടകളോ നിർമിച്ചിട്ടില്ല.
നർക്കിലക്കാട് ടൗണിൽ അശാസ്ത്രീയമായി ഓട നിർമിച്ചതിനാൽ ദൂരെ നിന്ന് ഒലിച്ചു വരുന്ന മഴവെള്ളം റോഡിലൂടെ നിരന്നൊഴുകി കാൽനട
യാത്ര പോലും ദുരിതമാണ്.
വരക്കാട് ഹയർസെക്കൻഡറി സ്കൂൾ ,കോട്ടമല എംജിഎം യുപി സ്കൂൾ, ഓക്സിലിയം ഇംഗ്ലിഷ് മീഡിയം സ്കൂൾ സെന്റ് ജോസഫ്സ് പള്ളി എന്നിവയുടെ പരിസരങ്ങളിലെ ഓടയ്ക്ക് സ്ലാബൂമുല്ല.വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തും എളേരിത്തട്ട് ഗവ.കോളജ് റോഡ് ജംക്ഷന് സമീപത്തുമായി റോഡിന് പാർശ്വഭിത്തിയും നിർമിച്ചിട്ടില്ല. റോഡിനോടുചേർന്ന് 10 മീറ്ററോളം നീളത്തിൽ കൽഭിത്തി ഇടിഞ്ഞുവീണ് ഒരുവർഷം കഴിഞ്ഞിട്ടും നന്നാക്കിയില്ല.
ഇവിടെ 3 തവണ വാഹന അപകടവും ഉണ്ടായി. സ്വകാര്യ വ്യക്തിയുടെ വീടും അപകട
ഭീഷണിയിലാണ്. സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് മുൻപിലുള്ള റോഡിനോട് ചേർന്ന് 6 മീറ്ററോളം താഴ്ചയുള്ള കുഴിയാണ്.
ഇവിടെ ആവശ്യത്തിന് വീതിയില്ലാത്തിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥ.
നിലവിലുള്ള ഭിത്തി പൊളിച്ച് പുനർ നിർമിക്കാൻ ആശയമായ സ്ഥലം പള്ളി വക സൗജന്യമായി നൽകാൻ തയാറായിട്ടും കരാറുകാരൻ ചെവിക്കൊണ്ടില്ല. അടിയന്തര പരിഗണന നൽകി ഇവിടെ പാർശ്വഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്ന് കലക്ടറും മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് പാർശ്വഭിത്തി നിർമിക്കാൻ നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ല.
ദീർഘദൂര സർവീസുകളടക്കം 25 ഓളം ബസുകളും ഒട്ടേറെ വാഹനങ്ങളും സ്ഥിരമായി സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
തുടക്കം മുതലേ നിർമാണ പ്രവർത്തനം മന്ദഗതിയിലായിരുന്നു. പാതിവഴിയിൽ പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയതിനെത്തുടർന്ന് മാസങ്ങളോളം ഇതുവഴി സർവീസ് നടത്തിയിരുന്ന ബസുകൾ കുന്നുംകൈ പാലം വഴിയാണ് സർവീസ് നടത്തിയിരുന്നത്. പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ മനുഷ്യച്ചങ്ങല, ഉപരോധം, നിരാഹാരസമരം എന്നിവ നടത്തിയതിനെത്തുടർന്ന് കോടതി വരെ ഇടപെട്ടതിനു ശേഷമാണ് രണ്ടാംഘട്ട
നിർമാണം തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

