കാസർകോട് ∙ ഇടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും മഴ ശക്തം. തുടർച്ചയായില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ നല്ല മഴകിട്ടി.
ഇന്നലെ പുലർച്ചെയടക്കം വിവിധ ഭാഗങ്ങളിൽ നല്ല മഴകിട്ടി. ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയില്‍ കുറവുണ്ടാകുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം തെക്കൻ ഒഡിഷയിലെ ഗോപാൽപൂരിനു സമീപം രാവിലെയോടെ കരയിൽ പ്രവേശിച്ചു. അടുത്ത 24 മണിക്കൂറിൽ തെക്കൻ ഒഡീഷവഴി ഛത്തീസ്ഗഡ് ഭാഗത്തേക്കു നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ട്. തുടർന്ന് മഹാരാഷ്ട്ര ഗുജറാത്ത് വഴി തിങ്കളാഴ്ചയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. കേരളത്തിൽ പൊതുവേ എല്ലാ ജില്ലകളിലും അടുത്ത 3 ദിവസംകൂടി നിലവിലെ ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കുന്നുണ്ട്.
മധ്യ വടക്കൻ ജില്ലകളിൽ ഈ ദിവസങ്ങളിൽ മഴയിൽ കൂടുതൽ വർധനയ്ക്കു സാധ്യതയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]