ചീമേനി∙ കന്നിക്കലവറയ്ക്ക് കുറ്റിയിട്ടു. പാല മരത്തിന് കുറിയിട്ട് ദേവ നർത്തകന്മാരും സ്ഥാനികന്മാരും ക്ലായിക്കോട് മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന്റെ അനുബന്ധ ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം.
2026 ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്. അന്നദാനത്തിന് ആവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നത് കന്നി കലവറയിലാണ്.
ദേവിയുടെ ചൈതന്യം ഈ കലവറയിൽ ഉണ്ടാകും എന്നാണ് വിശ്വാസം.
അത് കൊണ്ട് തന്നെ ഭക്തിപൂർവമാണ് കലവറ ഒരുക്കുക. ഇതിന്റെ ഭാഗമായിട്ടാണ് ദേവ നർത്തകന്മാരുടെയും സ്ഥാനികന്മാരുടെയും സാന്നിധ്യത്തിൽ കലവറയുടെ കുറ്റിയിടൽ നടന്നത്.
കന്നി കലവറയുടെയും നാലില പന്തലിന്റെയും നിർമാണത്തിന് വേണ്ടത് പാല മരമാണ്. ഇതിനായിട്ട് പാല മരം മുറിക്കുന്നത്.
ഈ മരത്തിനാണ് ആചാരപൂർവം കുറിയിടുന്നത്.
പാലമരത്തിന് സ്ഥാനികന്മാർ കുറിയിട്ടതിന് ശേഷം ജന്മ ആശാരി മൂന്നുതവണ മരത്തിൽ കൊത്തിയതിന് ശേഷം ആചാരവിധി പ്രകാരം മരം മുറിച്ചെടുക്കുയായിരുന്നു.18 വർഷത്തിന് ശേഷമാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്. ഓരോ ദിവസവും നടക്കുന്ന അനുബന്ധ ചടങ്ങുകൾ കാണാൻ വൻ ജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

