കാസർകോട്∙ ആലംപാടി സ്വദേശിയായ അൻപത്തേഴുകാരനെ തടഞ്ഞു നിർത്തി പഴ്സും എടിഎം കാർഡും തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തി പിൻ നമ്പർ ചോദിച്ചു മനസ്സിലാക്കിയശേഷം 99,000 രൂപ എടിഎമ്മിൽ നിന്നു പിൻവലിക്കുകയും ചെയ്ത കേസിൽ പ്രതികളായ 4 പേരെ മണിക്കൂറിനുള്ളിൽ പിടികൂടി. ഉളിയത്തടുക്ക നാഷനൽ നഗർ അഫസൽ മൻസിൽ യു.എൻ.സുലൈമാൻ ആദിൻ (18), ഷിറിബാഗിലു മഞ്ചത്തടുക്ക അഫസൽ മൻസിൽ യു.എസ്.കബീർ (20), ഉളിയത്തടുക്ക റഹീസ മൻസിൽ എം.
റഹീസ് അഹമ്മദ്(19) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണു പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 24നു രാത്രിയാണ് ഒൻപതരയോടെയാണ് സംഭവം. പ്രതികളുമായി പരിചയമുള്ള ആലംപാടി സ്വദേശിയായ എൻ.പി.എം.കമറുദ്ദീനെയാണു നെല്ലിക്കുന്ന് വച്ച് 1 മുതൽ 4 വരെയുള്ള പ്രതികൾ ചേർന്നു തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പഴ്സും എടിഎം കാർഡും പിടിച്ചുപറിച്ച് പഴ്സിൽ ഉണ്ടായിരുന്ന 2000 രൂപയും എടിഎമ്മിന്റെ പിൻ നമ്പർ ചോദിച്ചു വാങ്ങി 99,000 രൂപ പിൻവലിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതിക്കാരനോടോപ്പം പ്രതികളെത്തി പുലിക്കുന്ന് റോഡിലെ ഒരു ബാങ്കിന്റെ എടിഎമ്മിൽ നിന്നാണു പണം പിൻവലിച്ചത്.
പണം പിൻവലിച്ചതിനു ശേഷം എടിഎം കാർഡ് തിരിച്ചുനൽകിയതിനു ശേഷം പണം കൈവശപ്പെടുത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് രാത്രി 12 മണിയോടെ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ 4 പേരെയും 2 മണിക്കൂറിനുള്ളിൽ വീടുകളിൽ നിന്നായി കസ്റ്റഡിയിലെടുത്തത്.
എഎസ്പി ഡോ.എം.നന്ദഗോപന്റെ മേൽനോട്ടത്തിൽ എസ്ഐ കെ.ശശിധരന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ ഓഫിസർ സതീശൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ശ്രീജിത്ത്, ജിതേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവർ നേരത്തെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

