ബേക്കൽ ∙ വൻ ലാഭം നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. കരിപ്പൊടി കൃഷ്ണാ നിലയത്തിലെ രാകേഷ് ബാലകൃഷ്ണൻ, ഭാര്യ കാഞ്ഞങ്ങാട് കിഴക്കുംകര ആറു കണ്ടത്തിൽ വീട്ടിലെ ശ്രുതി ഗോപാലൻ എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
പാലക്കുന്ന് കരിപ്പൊടിയിലെ വി ആൻഡ് വി ഹൗസിലെ വിപിൻ പേരൂർ (40) നൽകിയ പരാതിയിലാണ് കേസെടുത്തത്.
സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് പാലക്കുന്നിലുള്ള 2 ബാങ്കുകളിലുണ്ടായിരുന്ന 8 ലക്ഷവും രണ്ട് ലക്ഷം രൂപയും വാങ്ങിയ ശേഷം മുതലും ലാഭവും നൽകാതെ ചതിച്ചെന്നാണു കേസ്. 2022 ഒക്ടോബർ മുതൽ 2025 ഏപ്രിൽ മാസം വരെയുള്ള കാലയളവിലാണ് തുക വാങ്ങിയതെന്ന് പരാതിയിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

