ചട്ടഞ്ചാൽ∙ മാതാവിനോടു പിണങ്ങി വീട്ടുവിട്ടിറങ്ങി റെയിൽവേപാതയുടെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവതിക്കു രക്ഷകരായി മേൽപറമ്പ് പൊലീസ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
മകൾ വീട്ടിൽനിന്നു പിണങ്ങിപ്പോയതായി പറഞ്ഞ് ഒരു സ്ത്രീ മേൽപറമ്പ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു. ഇൻസ്പെക്ടർ എൻ.പി.രാഘവന്റെ നിർദേശത്തെ തുടർന്നു എസ്ഐ വി.കെ.അനീഷ്, സീനിയർ സിവിൽ് പൊലീസ് ഓഫിസർമാരായ രാജേഷ്, ഹരീഷ് കടവത്ത്, സിവിൽ പൊലീസ് ഓഫിസർ ജയിംസ് എന്നിവർ ലൊക്കേഷൻ ലക്ഷ്യമാക്കി അന്വേഷിക്കാനിറങ്ങി.
യുവതിയെ ആദ്യം ഫോൺ വിളിച്ചു എങ്കിലും അറ്റൻഡ് ചെയ്തില്ല.
അവസാനം ഫോണെടുത്ത യുവതി റെയിൽവേ ട്രാക്കിനു സമീപം ഉണ്ടെന്നായിരുന്നു മറുപടി. ഫോൺ സംഭാഷണം നിർത്താതിരിക്കാൻ പലതും പറഞ്ഞു ലൊക്കേഷൻ നോക്കി ചാത്തങ്കൈ റെയിൽവേ ട്രാക്കിലേക്ക് പൊലീസ് സംഘമെത്തി.
തുടർന്നു നടത്തിയ തിരച്ചിലിൽ പാതയുടെ സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.
യുവതിയെ സമാധാനിപ്പിച്ച് സ്റ്റേഷനിൽ എത്തിക്കുകയും രക്ഷിതാക്കളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പർ വിളിക്കുക … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

