തൃക്കരിപ്പൂർ ∙ നാടിന്റെ ചരിത്രവും സംസ്കാരവും സംഗമിക്കുന്നതാണ് തൃക്കരിപ്പൂർ ടൗണിലെ കൂലേരി ജിഎൽപി സ്കൂളിന്റെ പഴയ കെട്ടിടം. 120 വർഷം പഴക്കമുള്ളതാണിത്.
പഴയകാലത്തിന്റെ നിർമാണ രീതിയാണ് കെട്ടിടത്തെ ആകർഷകമാക്കി നിർത്തിയത്. പക്ഷേ, ആ കെട്ടിടവും ഓർമയിലേക്കു മാഞ്ഞു. തൃക്കരിപ്പൂരിലെ പ്രഥമ വിദ്യാലയമാണിത്.
1904ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ സ്ഥാപിച്ച പള്ളിക്കൂടം. സ്വാതന്ത്ര്യ സമര കാലത്ത് സമര പോരാട്ടങ്ങൾക്ക് വേദിയൊരുക്കാൻ പലപ്പോഴും വൊളന്റിയർമാർ ഒത്തുകൂടിയ ഇടം കൂടിയാണിത്.
അപകട
ഭീഷണി നേരിടുന്ന കെട്ടിടമെന്ന നിലയിലാണ് കഴിഞ്ഞദിവസം മുതൽ പൊളിച്ചു നീക്കിത്തുടങ്ങിയത്. സ്കൂളിനു നേരത്തെ മറ്റൊരു കെട്ടിടം പണിയുകയുണ്ടായി. ആ സന്ദർഭത്തിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തി ഈ കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നതാണ്. സംരക്ഷിക്കുന്നതിനു പകരം കെട്ടിടം പൊളിച്ചു മാറ്റുന്നതിൽ നാട്ടുകാർക്ക് നല്ല സങ്കടമുണ്ട്.
അധികൃതർ ശ്രദ്ധ വച്ചിരുന്നെങ്കിൽ പുരാവസ്തുവെന്ന നിലയിൽ സംരക്ഷിക്കാമായിരുന്നു.
1954ൽ തൃക്കരിപ്പൂർ ഗവ.ഹൈസ്കൂൾ സ്ഥാപിച്ചു. ഇതോടെ കൂലേരി സ്കൂളും അതിനോടു ചേർന്നു. 1961ൽ വിഭജിച്ച് വീണ്ടും കൂലേരി സ്കൂൾ സ്വന്തം നിലയിൽ പ്രവർത്തിച്ചു തുടങ്ങി.
വിവിധ മേഖലകളിൽ നാടിനു കീർത്തി പകർന്ന ഒട്ടേറെയാളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. സ്കൂളിനോട് ചേർന്നു നാടിനു ഭീതിയുയർത്തിയ കൂറ്റൻ ജലസംഭരണിയുണ്ട്.
നിരന്തരം ആവശ്യപ്പെട്ടിട്ടും അത് പൊളിച്ചു നീക്കാതിരിക്കുമ്പോഴാണ് നിലനിർത്താൻ ആവശ്യം ഉയർന്ന കൂലേരി സ്കൂളിന്റെ മനോഹരമായ കെട്ടിടം ഓർമായായത്. ഉപയോഗ ശൂന്യമായ ജലസംഭരണി സ്കൂൾ കുട്ടികൾക്കും പരിസരത്തെ വ്യാപാരികൾക്കും ഭീതി പരത്തി നിലകൊള്ളുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

