അണങ്കൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ക്യാംപ് ഇന്ന്
കാസർകോട് ∙ അണങ്കൂർ ഗവ.
ആയുർവേദ ആശുപത്രിയിൽ ഇന്നു രാവിലെ 9 മുതൽ 1 വരെ അർബുദ രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ചികിത്സയോടു കൂടി കീമോ തെറപ്പി റേഡിയോ തെറപ്പി എന്നിവയുടെ അനുബന്ധമായുള്ള ഛർദി വിശപ്പില്ലായ്മ ഉറക്കക്കുറവ് തുടങ്ങിയവയ്ക്കും വേദനകൾ കുറച്ച് ശരീരബലം വീണ്ടെടുക്കാനുള്ള ചികിത്സ, സാന്ത്വന ചികിത്സ എന്നിവയും ലഭിക്കും.
ബെംഗളൂരു സപ്തർചി കാൻസർ കെയർ സെന്ററിലെ ഡോ. ലിമ മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാംപ് നടത്തുന്നത്.
തുലാപ്പത്ത് ആഘോഷം
വെള്ളരിക്കുണ്ട്∙ തുലാപ്പത്ത് പ്രമാണിച്ച് ഇന്ന് ക്ഷേത്രങ്ങളിലും കാവുകളിലും വിവിധ ചടങ്ങുകൾ നടക്കും.
ക്ഷേത്രങ്ങളിൽ ഗണപതിഹോമം വിശേഷാൽ പൂജകൾ പുത്തരി നിവേദ്യം, സൂര്യാരാധന എന്നിവ നടക്കും. കാവുകളിൽ പുന്നെല്ല് ഇടിച്ചുണ്ടായ അവൽ നിവേദിച്ച് അടിയന്തിരം, കലശംവയ്ക്കൽ ചടങ്ങുകളും നടക്കും.
സൺറൈസ് ആശുപത്രിയിൽ പരിശോധന
കാഞ്ഞങ്ങാട് ∙ ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ഹഫീസ് റഹ്മാൻ നവംബർ ഒന്നിനു കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ രോഗികളെ പരിശോധിക്കും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 0467 2208180, 9656543742.
അധ്യാപക ഒഴിവ്
കമ്പല്ലൂർ ∙ പെരുമ്പട്ട സി.എച്ച്.
മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി സ്കൂൾ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

