
തൃക്കരിപ്പൂർ ∙ മൈതാനം ശുചിയാക്കാൻ നാട്ടുകാർക്കൊപ്പം കർണാടക യുവാക്കളും കൈകോർത്തപ്പോൾ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിലെ കാടും പടലും നീങ്ങി. തൃക്കരിപ്പൂരിന്റെ മുൻകാല ഫുട്ബോൾ താരങ്ങൾ നയിക്കുന്ന സൺഡേ ക്ലബ്, മോണിങ് എഫ്സി കൂട്ടായ്മ തുടങ്ങിയവയ്ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തുന്ന കർണാടകക്കാരായ യുവാക്കൾ കർണാടക ബ്രദേഴ്സായി സ്റ്റേഡിയം ശുചീകരിക്കാൻ ഒപ്പംനിന്നു.
ഫുട്ബോൾ പരിശീലനത്തിനു തടസ്സമുണ്ടാക്കുന്ന രീതിയിൽ കാടു വളരുകയും മൈതാനത്ത് മാലിന്യങ്ങൾ തള്ളുകയും ചെയ്യുന്നത് പ്രതിഷേധമുയർത്തിയിരുന്നു. നവീകരിക്കാനോ മാലിന്യം തള്ളുന്നത് തടയാനോ ബന്ധപ്പെട്ടവർ തയാറായതുമില്ല.
കുറ്റിക്കാടുകൾ കുട്ടികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കായിക താരങ്ങൾ ശുചീകരണത്തിനു മുന്നിട്ടിറങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]