
ചെറുവത്തൂർ∙ വീരമലയിലെ ഇടിഞ്ഞുവീണ മണ്ണ് സംരക്ഷണ ഭിത്തിയിലേക്ക് തന്നെ നികത്തുന്ന നടപടി തുടങ്ങി. മല ഇടിയാതിരിക്കാൻ തട്ടുകളാക്കി മാറ്റി സംരക്ഷണ കവചം ഒരുക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കമാവും.
മൂന്ന് ഹെക്ടർ സ്ഥലം കൂടി ഇതിന് വേണം. ഏറ്റെടുക്കേണ്ട
സ്ഥലത്തിന്റെ 90 ശതമാനവും മണ്ണിടിച്ചിൽ ഉണ്ടായ മേഖലയാണ്. ബാക്കി 10 ശതമാനം മാത്രമാണ് മലയുടെ മുകളിലേക്ക് എടുക്കേണ്ടത്.
ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ വീരമലയിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
ഈ മണ്ണ് സംരക്ഷണ ഭിത്തിക്ക് അകത്തേക്ക് തന്നെ മാറ്റി ബലം നൽകുകയാണ് ലക്ഷ്യം. അതേസമയം മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം എന്നതിന്റെ ഭാഗമായിട്ടുള്ള പദ്ധതി ഉടൻ തുടങ്ങും.
ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ അരക്കിലോ മീറ്റർ ഭാഗത്താണ് തട്ടുകളാക്കി മാറ്റുക.
ദേശീയ പാത അതോറിറ്റിയുടെ നിർദേശത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഹെക്ടർ സ്ഥലം ഇതിനായി വേണം.
ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം ഇതിൽപ്പെടും ബാക്കി വരുന്ന 10 ശതമാനം സ്ഥലം മാത്രമാണ് മലയുടെ മുകളിൽ നിന്ന് എടുക്കേണ്ടത്. മലയെ തട്ട് തട്ടുകളാക്കി മാറ്റുന്ന പദ്ധതിയാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]