
നീലേശ്വരം ∙ അശാസ്ത്രീയമായ റോഡ് നിർമാണം കാരണം രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്നു നീലേശ്വരം വില്ലേജ് ഓഫിസിനും രക്ഷയില്ല.
വില്ലേജ് ഓഫിസിനു മുൻപിൽ പുതിയ റോഡ് പണിതതിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത് എന്ന് ജീവനക്കാരും പൊതുജനങ്ങളും പറയുന്നു. ഇവിടെ വില്ലേജ് ഓഫിസിനു മറുഭാഗത്താണു ഓവുചാൽ നിർമിച്ചിട്ടുള്ളത്. റോഡിലെ വെള്ളം വില്ലേജ് ഓഫിസ് ഗേറ്റിന്റെ അകത്തേക്കാണ് ഇപ്പോൾ ഒഴുകി വരുന്നത്.
ഓഫിസിൽ എത്തുന്ന ആൾക്കാരുടെ ചെരിപ്പുകൾ വെള്ളക്കെട്ടിൽ ഒഴുകുന്നതും ഇവിടെ കാണാം. റോഡ് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ അപാകത ചൂണ്ടിക്കാണിച്ചതാണെന്നും ശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം എന്നുമാണ് ആക്ഷേപം.
ദിനം പ്രതി നൂറു കണക്കിനു ആൾക്കാരെത്തുന്ന വില്ലേജ് ഓഫിസിനു മുൻപിലെ വെള്ളക്കെട്ട് ഇപ്പോൾ തന്നെ ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]