
ബിഎഡ്- ട്രയൽ റാങ്ക് ലിസ്റ്റ്
അഫിലിയേറ്റഡ് കോളജുകളിലെയും ബിഎഡ് സെന്ററുകളിലെയും ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് 28 വരെ അവസരമുണ്ട്.
തിരുത്തലിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, കറക്ഷൻ ഫീ ഇനത്തിൽ 200 രൂപ അടച്ചശേഷം മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ പകർപ്പ്, ചലാൻ എന്നിവ സഹിതം [email protected] എന്ന ഐഡിയിലേക്ക് ഇമെയിൽ അയയ്ക്കണം.
സർട്ടിഫിക്കറ്റ് കോഴ്സ്: 16 വരെ അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്ലോങ് ലേണിങ്, ഇംഗ്ലിഷ് പഠന വകുപ്പുമായി സഹകരിച്ചു താവക്കര ക്യാംപസിൽ നടത്തുന്ന ‘ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ’ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 16 വരെ അപേക്ഷിക്കാം.
പരീക്ഷാ ടൈംടേബിൾ
30ന് ആരംഭിക്കുന്ന എഫ്വൈയുജിപി ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി(ജനുവരി 2025) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മിനി ജോബ് ഡ്രൈവ് 31ന്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 31ന് 10 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും.
ബിസിനസ് ഡവലപ്മെന്റ് മാനേജർ, സെന്റർ മാനേജർ, അക്കൗണ്ടന്റ്, അഡ്മിൻ, സെയിൽസ് എൻജിനീയർ, ടെക്നിക്കൽ എൻജിനീയർ, ബിസിനസ് ഡവലപ്മെന്റ് ഓഫിസർ, റിസപ്ഷനിസ്റ്റ്, ടെലി കോളിങ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഓഫിസർ തുടങ്ങിയ തസ്തികകളിൽ 60ൽ അധികം ഒഴിവുകളുണ്ട്. 9207155700.
അധ്യാപക ഒഴിവ്
രാജപുരം ∙ ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിൽ കായികാധ്യാപക ഒഴിവ്.
യോഗ്യത: ബിപിഎഡ് / എംപിഎഡ്, സർക്കാർ അംഗീകരിച്ച മറ്റു യോഗ്യതകൾ. അഭിമുഖം 29ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
ബളാൽ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് 10.30ന് നടക്കും. ബാനം ∙ ഗവ.ഹൈസ്കൂളിൽ കായികാധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28ന് 11ന് നടക്കും.
9497233479 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]