തൃക്കരിപ്പൂർ ∙ ആയിരത്തിൽ പരം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ. ഏഷ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കിളിൽ സ്കൂളിൽ എത്തുന്നുവെന്ന ഖ്യാതിയും അതിലൂടെ പുരസ്കാരവും നേടിയ വിദ്യാലയവും.
പക്ഷേ, നാടിനു കീർത്തി പകരുമ്പോഴും വെയിലും മഴയും കൊള്ളാതെ കുട്ടികൾക്ക് സൈക്കിൾ സൂക്ഷിക്കാൻ ഇടമില്ല.
നാട്ടിടവഴികളെല്ലാം സൈക്കിൾ മണി മുഴക്കിയെത്തുന്ന കുട്ടികളുടെ കൂട്ടം ഉദിനൂർ ഗ്രാമത്തിന്റെ ഏറ്റവും മനോഹരമായ പ്രഭാത ക്കാഴ്ചയാണ്. പരിസ്ഥിതി സൗഹൃദമായ ഒരു സഞ്ചാരവ്യവസ്ഥയാണ് ഇതിലൂടെ ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ മുന്നോട്ടു വച്ചത്.
സ്കൂൾ ആരംഭിച്ച 1981 മുതൽ തന്നെ സൈക്കിൾ സവാരിയിൽ കൂടുതൽ കുട്ടികൾ എത്തുന്ന വിദ്യാലയമായി ശ്രദ്ധിക്കപ്പെട്ടതാണ്.
നിലവിൽ സൈക്കിളുകൾ സൂക്ഷിക്കാനുള്ള കുട്ടികളുടെ ബുദ്ധിമുട്ട് പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ സൈക്കിളുകൾ നിർത്തിയിടുകയാണ്.
തങ്ങളുടെ സൈക്കിളുകൾ സൂക്ഷിക്കാൻ പ്രാപ്തമായ ഷെഡുകൾ പണിയണമെന്നത് കുട്ടികളുടെ ചെറുതല്ലാത്ത വലിയ ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ അതല്ലെങ്കിൽ സ്വകാര്യ വ്യക്തികൾക്കോ കുട്ടികളുടെ ആവശ്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

