കുറ്റിക്കോൽ∙ കൊട്ടോടി ചുള്ളിക്കര റോഡിലെ കളക്കരയിൽ വീണ്ടും വാഹനാപകടം. ഇത്തവണ പലചരക്കു സാധനങ്ങളുമായി പോയ പിക്കപ് ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ നടന്ന അപകടത്തിൽ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സെയിൽസ് മാനും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. പതിവായി അപകടം നടന്നിരുന്ന സ്ഥലത്തിനു സമീപത്തു തന്നെയാണ് ഇപ്പോഴത്തെ അപകടവും.
റോഡ് നവീകരണത്തിനു ശേഷം അമ്പതിലേറെ അപകടങ്ങളാണ് നടന്നത്.
ഇതിനോടകം രണ്ട് മരണങ്ങൾ സംഭവിച്ചു. സുരക്ഷ ബോർഡുകളോ ഭിത്തിയോ സ്ഥാപിച്ചിട്ടില്ല.
അശാസ്ത്രീയ റോഡ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നും ഇത് സംബന്ധിച്ച് പിഡബ്ല്യുഡിക്കും എംഎൽഎക്കും പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും എടുത്തില്ലെന്നു നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]