നീലേശ്വരം ∙ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായിരുന്നു സന്ദർശനം. സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ് രക്ഷാധികാരി ഡോ.
വി.സുരേശൻ, പ്രസിഡന്റ് എൻ.സദാശിവൻ, സെക്രട്ടറി എം.വിനീത്, സി.എം.സുരേഷ് കുമാർ, കെ.ബാബുരാജ്,
പി.യു.ചന്ദ്രശേഖരൻ, പി.ടി.രാജേഷ്, സതീശൻ വെങ്ങാട്ട് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 16 മീറ്റർ നീളമുള്ള 5 പ്ലാറ്റ്ഫോം ഷെൽറ്ററുകൾ, സ്റ്റേഷനിലെ ടീസ്റ്റാളിനു സമീപം പുതിയ ടിക്കറ്റ് കൗണ്ടർ, പുതിയ പാർക്കിങ് കേന്ദ്രം, ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ എന്നിവ സ്റ്റേഷനിൽ ഉടൻ നിലവിൽ വരുമെന്ന് അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ അറിയിച്ചു.
പടിഞ്ഞാറ് ഭാഗത്ത് ഗാന്ധി പ്രതിമയ്ക്കു താഴെ പുതിയ പാർക്കിങ് സംവിധാനം ഒരുക്കുന്നതിനു മുന്നോടിയായി മരങ്ങൾ മുറിച്ച് മാറ്റുന്ന നടപടികൾ ഉടൻ ആരംഭിക്കും. കിഴക്ക് ഭാഗത്ത് കൂടി വരുന്ന വാഹനങ്ങൾക്കു തിരിഞ്ഞു പോകാൻ പറ്റാത്ത സാഹചര്യം എൻആർഡിസി ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]