
സഹായം നൽകും
കാസർകോട് ∙ ജില്ലയിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വകുപ്പ് മുഖേന സഹായം നൽകുന്നു.എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി–ഗ്രേഡും അതിനു മുകളിലും ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കും ലഭിച്ച കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.അപേക്ഷ രേഖകൾ സഹിതം എൻമകജെ, കാസർകോട്, നീലേശ്വരം എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ ഓഗസ്റ്റ് 18ന് അകം ലഭിക്കണം. 04994–255466.
ജില്ലാതല സിവിൽ സർവീസസ് സിലക്ഷൻ ട്രയൽസ്
കാസർകോട് ∙ സംസ്ഥാന സിവിൽ സർവീസസ് സിലക്ഷൻ ട്രയൽസിനു തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല സിവിൽ സർവീസസ് സിലക്ഷൻ ട്രയൽസ് ഓഗസ്റ്റ് 7, 8 തീയതികളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തും. ട്രയൽസിൽ പങ്കെടുക്കുന്നവരുടെ എൻട്രി ഫോം മേലുദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി ഓഗസ്റ്റ് 2ന് 5നു മുൻപ് ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ ലഭിക്കണം.
9744707879.
വിമൻ ഫെസിലിറ്റേറ്റർ
മംഗൽപാടി ∙ പഞ്ചായത്തിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
അഭിമുഖം 31ന് 11നു പഞ്ചായത്ത് ഹാളിൽ. 9947020260.
സംഗമം 30ന്
കാസർകോട് ∙ ഐഎൻഎസ് സമോറിൻ ഏഴിമലയുടെ നേതൃത്വത്തിൽ 30ന് 11 മുതൽ 1.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സംഗമം നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. 04994256860.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നീന്തൽക്കുളം ഒന്നിനു തുറക്കും
കാസർകോട് ∙ ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നീന്തൽക്കുളം ഓഗസ്റ്റ് ഒന്നിനു തുറക്കും.നിർമിതി കേന്ദ്രനേതൃത്വത്തിൽ അറ്റകുറ്റപ്പണിയും നടത്തിപ്പിനു ടെൻഡർ നടപടികളും കഴിഞ്ഞതിനെത്തുടർന്നാണ് തുറക്കാൻ തീരുമാനമായത്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം.
രാവിലെ 10 മുതൽ 11 വരെയാണ് വനിതകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
കാസർകോട് ∙ നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിൽ നാലും നെക്രാജെ പൈക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിൽ അഞ്ചും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ഓഗസ്റ്റ് 14ന് 5ന് അകം അപേക്ഷ ലഭിക്കണം.
യോഗം 28ന്
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം 28ന് 10.30നു പഞ്ചായത്ത് കമ്മിറ്റി ഹാളിൽ ചേരും. തീയതി നീട്ടി
കാസർകോട് ∙ ക്ഷീരവികസന വകുപ്പ് ഈ സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷ നൽകേണ്ട
അവസാന തീയതി 31 വരെ നീട്ടി. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് പുൽക്കൃഷി വികസനം, മിൽക് ഷെഡ് വികസനം, ഡയറി ഫാം ശുചിത്വം മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാം.
04994–255475. അപേക്ഷിക്കാം
ചെറുവത്തൂർ ∙ ഗവ.
ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള പ്ലമർ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് എസ്എസ്എൽസി ജയിച്ചവരും തോറ്റവരുമായ എസ്സി, എസ്ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം. സൗജന്യ പരിശീലനത്തിനു പുറമേ ലംപ്സം ഗ്രാന്റ്, സ്റ്റൈപൻഡ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം, ഹോസ്റ്റൽ അലവൻസ്, ടൂൾ കിറ്റ് ധനസഹായം, സൗജന്യ പഠനയാത്ര എന്നിവയും സൗജന്യ പ്ലേസ്മെന്റും ലഭിക്കും.
9747578606. തൊഴിൽമേള ഇന്ന്
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള കാസർകോട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇന്ന് തൊഴിൽ മേള നടത്തും.
അക്കൗണ്ടന്റ്, ടെക്നിഷ്യൻ, സൂപ്പർവൈസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളുണ്ട്. വിവരങ്ങൾക്ക് 9447326319 എന്ന നമ്പറിലേക്ക് JOBFAIR’ എന്ന് വാട്സാപ്പിൽ മെസേജ് അയയ്ക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]