തൃക്കരിപ്പൂർ ∙ കുട്ടനാടി പാടത്തിനു ഇനിയൊരു തിരിച്ചു വരവുണ്ടോ?. നാശവും നഷ്ടവും സഹിച്ചു നെൽക്കൃഷിയിൽ തുടരുന്ന തൃക്കരിപ്പൂർ കുട്ടനാടി പാടത്തെ കർഷകരുടെ ചോദ്യമാണിത്.
2 പതിറ്റാണ്ടിനപ്പുറം ഈ ദേശത്തിന്റെയാകെ നെല്ലറയായിരുന്നു കുട്ടനാടി. ഹെക്ടർ കണക്കിനു നീണ്ടുകിടക്കുന്ന കുട്ടനാടി പാടത്തിലെ കൊയ്ത്ത് പോയകാലത്ത് നാടിന്റെയാകെ ഉത്സവമായിരുന്നു.
‘കുട്ടനാടിയുടെ ചോറും കണ്ടത്തിലെ കൈച്ചൽ (വരാൽ) വരട്ടിയെടുത്ത കറിയും’ ആ രുചി വിട്ടു പോകില്ല. കുട്ടനാടിയുടെ തകർച്ചയിൽ സങ്കടം കൊള്ളുന്ന ഒരു കാരണവർ അധികം ദൂരെയല്ലാത്ത കാലത്തിന്റെ രുചി ഓർത്തെടുത്തു.
മീലിയാട്ട്, പേക്കടം, ആയിറ്റി, മണിയനൊടി, പൊള്ളയിൽ, വെള്ളാപ്പ് തുടങ്ങി വിവിധ പ്രദേശങ്ങൾക്ക് മധ്യത്തിലെ കുട്ടനാടി പാടശേഖരം നിലവിൽ കോലം കെട്ടു കിടക്കുകയാണ്.
ഹെക്ടർ കണക്കിനു പാടം തരിശിട്ടിട്ടുണ്ട്. അൽപം മാത്രമാണ് നെൽക്കൃഷിയിറക്കിയിരുന്നത്.
2 വർഷമായി അതും മുടങ്ങി. ഉപ്പുവെള്ളം കയറി കൃഷിനാശം തുടരുന്ന സാഹചര്യത്തിലാണിത്.
പൂർവികരുടെ ഉപദേശവും കുട്ടനാടിയുടെ സമൃദ്ധി കാലവുമാണ് ഇപ്പോഴും കൃഷി തുടരാൻ പ്രേരിപ്പിക്കുന്നതെന്നും അതും നടത്താൻ കഴിയാത്ത സാഹചര്യം സങ്കടകരമെന്നും കർഷകർ. കുട്ടനാടിയെ പ്രതാപകാലത്തേക്കു തിരിച്ചുപിടിക്കാൻ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ പദ്ധതികൾ പലതും പ്രഖ്യാപിക്കുകയുണ്ടായി.
പക്ഷേ, ഒന്നും ഗതി പിടിച്ചില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പാതിവഴിയിൽ മുടങ്ങുകയും ചെയ്തു.
ഉപ്പുവെള്ളം കയറി കൃഷി നശിച്ചു തുടങ്ങിയതോടെയാണ് 2 വർഷമായി കൃഷി ഇറക്കാത്തതെന്നു കുട്ടനാടി പാടത്തോട് ചേർന്നു താമസിക്കുന്ന കർഷകൻ സി.കൃഷ്ണൻ പറഞ്ഞു. കൈക്കോട്ടുകടവ് ഭാഗത്തുനിന്നാണ് കുട്ടനാടിയിലേക്ക് ഉപ്പുവെള്ളം തള്ളിക്കയറി വരുന്നത്.
പ്രതിരോധിക്കാൻ ശാശ്വത പദ്ധതിയാണ് കർഷകരുടെ ആവശ്യം. കാവില്യാട്ട് പരിസരത്ത് കർഷകരുടെ നേതൃത്വത്തിൽ തൽക്കാല തടയണ ഒരുക്കാനുള്ള ശ്രമത്തിലാണ്.
തൃക്കരിപ്പൂർ പഞ്ചായത്ത് ഭരണസമിതി ഈ മേഖലയിലെ കർഷകരെ വിളിച്ചുചേർത്തു ചർച്ച നടത്തിയിരുന്നു.
ഉപ്പുവെള്ളം കയറുന്നതു തടയാൻ പദ്ധതി ഒരുക്കിയാൽ അൽപം ഭാഗത്തെങ്കിലും കൃഷി നടത്താൻ കഴിയുമായിരുന്നുവെന്നു കർഷകർ യോഗത്തിൽ വിശദീകരിക്കുകയുണ്ടായി. ഉപ്പുവെള്ളം കയറുന്നത് തടയുകയും പാടശേഖരത്തിൽ നന നടത്തുന്നതിനു പദ്ധതി ഒരുക്കുകയും ചെയ്താൽ പാടത്തു നിന്നു കൃഷി ഉപേക്ഷിച്ച കർഷകരിൽ ചെറിയ ശതമാനത്തെയെങ്കിലും തിരിച്ചുകൊണ്ടുവരാൻ കഴിയും.
പരിസരത്തെ കുളങ്ങളും പാതിയായ പദ്ധതിയിലെ കിണറുകളും ഉപയോഗപ്പെടുത്തിയാൽ നെൽക്കൃഷി നനയ്ക്കാൻ കഴിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

